റഫറിക്കെതിരെ ആഞ്ഞടിച്ച് ഈജിപ്ത് താരം സിക്കോ; ടൂര്‍ണമെന്റ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്ന് താരം

അര്‍ജന്റീനയ്ക്കെതിരായ ഗോള്‍ അനുവദിക്കാത്തത് അനീതിയെന്ന് ആരോപണം

റഫറിക്കെതിരെ ആഞ്ഞടിച്ച് ഈജിപ്ത് താരം സിക്കോ; ടൂര്‍ണമെന്റ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്ന് താരം
dot image

അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ തന്റെ ഗോള്‍ റഫറി അനുവദിക്കാതിരുന്നതിനെതിരെ ആഞ്ഞടിച്ച് ഈജിപ്ത് താരം സിക്കോ. ടൂര്‍ണമെന്റ് അര്‍ജന്റീനയ്ക്ക് അനുകൂലമായി 'നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണെന്ന്' താരം ആരോപിച്ചു. അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ ഈജിപ്ത് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും റഫറിയുടെ ചില തീരുമാനങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് സിക്കോ ആരോപിക്കുന്നത്. മത്സരഫലത്തെ തന്നെ മാറ്റാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സുപ്രധാന ഗോള്‍ റഫറി നിഷേധിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.

മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, റഫറിയുടെ തീരുമാനം തികച്ചും അനീതിയാണെന്ന് സിക്കോ പറഞ്ഞു. 'ഇത് ഫുട്‌ബോളിന് നല്ലതല്ല. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. എന്നാല്‍ റഫറിയുടെ ഒരു തെറ്റായ തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കി. ഈ ടൂര്‍ണമെന്റ് ചില വലിയ ടീമുകള്‍ക്ക് വേണ്ടി നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണോ എന്ന് എനിക്ക് സംശയമുണ്ട്,' -സിക്കോ തുറന്നടിച്ചു.

ലയണല്‍ മെസ്സിയുടെ ഗോള്‍വേട്ട തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളിലേക്ക് നീണ്ട ഈ മത്സരത്തില്‍, ഈജിപ്ത് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. എന്നാല്‍ സിക്കോയുടെ ആരോപണങ്ങള്‍ മത്സരത്തിന് ശേഷം വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഫിഫ ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.

content highlights: Egypt player Ziko lashes out at the referee; claims the tournament is 'predetermined'

dot image
To advertise here,contact us
dot image