ലോകകപ്പിലെ തന്റെ ഗോള്‍വേട്ട തുടര്‍ന്ന് മെസ്സി; തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ ഗോളടിച്ച് ഇതിഹാസം

ഈ ലോകകപ്പില്‍ എട്ടുഗോളും ലോകകപ്പ് കരിയറില്‍ തന്റെ 21-ാം ഗോളുമാണ് ഈജിപ്തിനെതിരെ മെസ്സി കുറിച്ചത്

ലോകകപ്പിലെ തന്റെ ഗോള്‍വേട്ട തുടര്‍ന്ന് മെസ്സി; തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ ഗോളടിച്ച് ഇതിഹാസം
dot image

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ നേടുന്ന കളിക്കാരന്‍ എന്ന തന്റെ റെക്കോഡ് നേട്ടത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി. ഈജിപ്തിനെതിരെയുള്ള ആവേശകരമായ മത്സരത്തിലാണ് താരം നേട്ടം കൊയ്തത്. ഈ മത്സരത്തോടെ ലോകകപ്പില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളിലാണ് താരം വലകുലുക്കിയത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ മെസ്സിയുടെ മികച്ച പ്രകടനം അര്‍ജന്റീനയ്ക്ക് നിര്‍ണായകമായി. ടൂര്‍ണമെന്റിലെ ഏറ്റവും കഠിനമായ മത്സരങ്ങളിലൊന്നില്‍ പ്രതിരോധം തകര്‍ത്ത് മുന്നേറാന്‍ അദ്ദേഹത്തിന്റെ ഗോള്‍ ടീമിനെ സഹായിച്ചു.


ഓരോ മത്സരത്തിലും പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്താണ് ഫുട്‌ബോള്‍ ഇതിഹാസം മുന്നോട്ട് കുതിക്കുന്നത്. ഈജിപ്തിനെതിരായ മത്സരത്തിലെ ഗോള്‍ നേട്ടത്തോടെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ തന്റെ സ്ഥാനം അദ്ദേഹം കൂടുതല്‍ സുരക്ഷിതമാക്കി. 21 ഗോളാണ് താരത്തിന്റെ സമ്പാദ്യം.

മത്സരത്തിലുടനീളം ഈജിപ്ത് ശക്തമായ പ്രതിരോധം തീര്‍ക്കുകയും അര്‍ജന്റീനയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ആദ്യം രണ്ടുഗോളടിച്ച് അര്‍ജന്റീനയെ പ്രതിരോധത്തിലാക്കാനും ഈജിപ്തിനായി. എന്നാല്‍ മെസ്സിയുടെ പരിചയസമ്പത്തും മാന്ത്രിക നിമിഷങ്ങളും മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. 83-ാം മിനിറ്റിലാണ് മെസ്സി മാന്ത്രികതയില്‍ അര്‍ജന്റീന സമനില പിടിച്ചത്. ഒടുവില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഇഞ്ചുറി ടൈം ഗോള്‍ ടീമിന് ക്വാര്‍ട്ടറിലെത്തിച്ചു.

മെസ്സിയുടെ നേട്ടങ്ങള്‍

  • തുടര്‍ച്ചയായ 9 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍- ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോഡ് മെസ്സി സ്വന്തമാക്കി (ഏറ്റവും ഒടുവില്‍ 2026 ലോകകപ്പില്‍ ഈജിപ്തിനെതിരായ മത്സരത്തില്‍)
  • ലോകകപ്പ് നോക്കൗട്ടുകളില്‍ തുടര്‍ച്ചയായ ഗോള്‍വേട്ട- ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളില്‍ തുടര്‍ച്ചയായി 6 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനാണ് മെസ്സി
  • മൂന്ന് പതിറ്റാണ്ടുകളിലും ഗോള്‍- കൗമാരപ്രായത്തിലും, ഇരുപതുകളിലും മുപ്പതുകളിലും ഫിഫ ലോകകപ്പില്‍ ഗോള്‍ നേടിയ ഒരേയൊരു താരം
  • കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച്- ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ (11 തവണ) 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരം നേടിയ താരം

content highlights: Messi continues his goal hunt in the World Cup; Legend scores in nine consecutive matches

dot image
To advertise here,contact us
dot image