'അവൻ എന്റെ മോനാ..'; വിജയാഘോഷത്തിനിടെ നെയ്മറിന്റെ മകനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഇടപെട്ട് താരം

മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ആരാധകനായി തെറ്റിദ്ധരിച്ച് തടഞ്ഞതാണ് നാടകീയമായ രംഗങ്ങള്‍ക്ക് വഴിവെച്ചത്.

'അവൻ എന്റെ മോനാ..'; വിജയാഘോഷത്തിനിടെ നെയ്മറിന്റെ മകനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഇടപെട്ട് താരം
dot image

സ്‌കോട്ട്‌ലന്‍ഡിനെതിരായ ജയം ആഘോഷിക്കുന്നതിനിടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ മകനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍. മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ആരാധകനായി തെറ്റിദ്ധരിച്ച് തടഞ്ഞതാണ് നാടകീയമായ രംഗങ്ങള്‍ക്ക് വഴിവെച്ചത്.

2023 ഒക്ടോബറിലുണ്ടായ ഗുരുതരമായ ലിഗമെന്റ് പരുക്കിന് ശേഷം, 20 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നെയ്മര്‍ ബ്രസീല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. വിജയാഘോഷത്തിനിടെ ഗാലറിയില്‍ തനിക്കായി ആര്‍പ്പുവിളിച്ചിരുന്ന 14 വയസ്സുകാരന്‍ മകന്‍ ഡേവി ലൂക്കയെ കാണാന്‍ നെയ്മര്‍ സ്റ്റേഡിയത്തിലെ എന്‍ക്ലോസറിന് സമീപത്തേക്ക് നടന്നു.

പിതാവിനെ കണ്ട സന്തോഷത്തില്‍ താഴെയിറങ്ങി അദ്ദേഹത്തെ കെട്ടിപ്പിടിക്കാന്‍ മകന്‍ ശ്രമിച്ചെങ്കിലും, അതിനിടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിവീഴുകയായിരുന്നു. ഒരു ആരാധകന്‍ മൈതാനത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതി ഉദ്യോഗസ്ഥര്‍ ലൂക്കയെ തടഞ്ഞു. ഉടന്‍ തന്നെ ഇടപെട്ട നെയ്മര്‍, താന്‍ വന്നത് മകനെ കാണാനാണെന്ന് ഉദ്യോഗസ്ഥരോട് ആംഗ്യത്തിലൂടെ വ്യക്തമാക്കുകയും അവരെ പിന്തിരിപ്പിക്കുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച്, ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ഹ്യൂസ്റ്റണില്‍ നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിനായി ബ്രസീല്‍ തയ്യാറെടുക്കുമ്പോള്‍, മൈതാനത്തിനകത്തും പുറത്തും നെയ്മറുടെ ഈ മടങ്ങിവരവ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

Content highlights: neymar jr son davi lucca stopped by stadium security post match celebration

dot image
To advertise here,contact us
dot image