

2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് കെയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ഡിആർ കോംഗോയെ തകർത്ത് കൊളംബിയ തങ്ങളുടെ നോക്കൗട്ട് ഉറപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയ കോംഗോയെ തകർത്തത്. ഗോൾ രഹിതമായ ആദ്യ പകുതി ശേഷമായിരുന്നു കൊളംബിയയുടെ തിരിച്ചുവരവ്.
ടൂർണമെന്റിലെ രണ്ടാം ജയം കൂടിയാണ് ഇത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ടീം.
രണ്ടാം പകുതിയിൽ, മത്സരത്തിന്റെ 76-ആം മിനിറ്റിലായിരുന്നു ഡാനിയേൽ മുനോസ് കൊളംബിയക്കായി വിജയഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കൊളംബിയക്ക് ആറ് പോയിന്റാണ് ഉള്ളത്. പോർച്ചുഗൽ പട്ടികയിൽ രണ്ടാം സ്ഥാനത്തും കോംഗോ മൂന്നും ഉസ്ബെക്കിസ്ഥാൻ നാലാം സ്ഥാനത്തുമാണ് ഉള്ളത്.
വരുന്ന ജൂൺ 28നാണ് കൊളംബിയയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. പോർച്ചുഗലാണ് അന്നത്തെ കൊളംബിയയുടെ എതിരാളികൾ. അന്ന് പറങ്കിപ്പടയ്ക്കെതിരെ സമനില നേടിയാൽ പോലും കൊളംബിയയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകും.
Content highlight: Colombia into knockout stage defeats Congo one nil