

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയെയും വിരാട് കോഹ്ലിയെയും ടെന്നീസ് താരങ്ങളോട് ഉപമിച്ച് സഞ്ജു സാംസണ്‍. എംഎസ് ധോണിയെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററോടും വിരാട് കോഹ്‌ലിയെ നിലവിലെ യുവ സൂപ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസിനോടുമാണ് സഞ്ജു ഉപമിച്ചത്. ജിയോസ്റ്റാറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു മനസ്സ് തുറന്നത്. വിംബിള്‍ഡണ്‍ പോരാട്ടങ്ങള്‍ക്ക് തൊട്ടുമുമ്പാണ് സഞ്ജുവിന്റെ വാക്കുകള്‍.
മൈതാനത്തെ അസാധാരണമായ ശാന്തതയും സമ്മര്‍ദ്ദഘട്ടങ്ങളിലെ അചഞ്ചലമായ പ്രകടനവുമാണ് ധോണിയെ ഫെഡററാക്കുന്നതെന്ന് സഞ്ജു പറയുന്നു. ക്രിക്കറ്റിലെ റോജര്‍ ഫെഡറര്‍ ആരാണെന്ന് ചോദിച്ചാല്‍ അത് എംഎസ് ധോണി മാത്രമാണെന്ന് സഞ്ജു പറഞ്ഞു. 'അദ്ദേഹം മൈതാനത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ ശാന്തമാണ്. ധോണി ബാറ്റ് ചെയ്യുമ്പോള്‍ അത് വളരെ അനായാസമായി തോന്നുമെങ്കിലും അതിന് വല്ലാത്തൊരു കരുത്തുണ്ടാകും. ഫെഡററുടെ കളിയും അങ്ങനെയായിരുന്നു' -സഞ്ജു സാംസണ്‍ പറഞ്ഞു. അതേസമയം കോലിയുടെ കളിയിലെ അക്രമണോത്സുകതയും തളരാത്ത ഊര്‍ജ്ജവുമാണ് അല്‍ക്കരാസുമായി സാമ്യമുള്ളതെന്നും മലയാളി ക്രിക്കറ്റര്‍ പറഞ്ഞു.
കാര്‍ലോസ് അല്‍ക്കരാസ് സ്‌ഫോടനാത്മകമായ ശൈലിയുള്ള കളിക്കാരനാണ്. വിരാട് കോഹ്ലി കരിയര്‍ തുടങ്ങിയത് അങ്ങനെയുള്ള അഗ്രസീവ് ശൈലിയിലായിരുന്നുവെന്നും വിരാടിന്റെ പ്രകടനം പോലെയാണ് അല്‍ക്കരാസെന്നും സഞ്ജു പറഞ്ഞു.
content highlights: Dhoni is the Federer of Cricket; Kohli is Alcaraz