

കാത്തിരിക്കുകയാണ് ബ്രസീല്‍. പ്രിയപ്പെട്ട നെയ്മര്‍ കളിക്കിറങ്ങുമെന്ന പ്രതീക്ഷയിലാണ് അവര്‍. പ്രതീക്ഷയേറ്റുകയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. സൂപ്പര്‍ താരം നെയ്മര്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.
സ്‌കോട്ട്ലന്‍ഡിനെതിരായ മത്സരത്തില്‍ താരം ബ്രസീല്‍ സ്‌ക്വാഡിലുണ്ടാകുമെന്ന് കാര്‍ലോ ആന്‍ഞ്ചലോട്ടി വ്യക്തമാക്കി. ആദ്യപതിനൊന്നില്‍ തന്നെ നെയ്മര്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്. പരിക്കില്‍ നിന്ന് മുക്തനായ താരം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. പരിക്ക് മൂലം ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മര്‍ ഇറങ്ങിയിരുന്നില്ല. മൊറോക്കോയ്ക്കെതിരേയും ഹെയ്തിക്കെതിരേയുമാണ് നെയ്മര്‍ കളിക്കാതിരുന്നത്. മൊറോക്കോയ്ക്കെതിരേ സമനിലയായപ്പോള്‍ ഹെയ്തിക്കെതിരേ എതിരില്ലാത്ത മൂന്നുഗോളിന് ബ്രസീല്‍ വിജയിച്ചു. ഹെയ്തിക്കെതിരെ താരം കളിക്കില്ലെന്ന വാര്‍ത്ത ബ്രസീല്‍ ആരാധകര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെയ്മര്‍ കൂടി ചേരുന്നത് ടീമിന് കരുത്തേകും.
ശനിയാഴ്ച താരം ഒറ്റയ്ക്ക് പരിശീലനം നടത്തുമെന്നും തിങ്കഴാഴ്ച ടീമിനൊപ്പം ചേരുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. സ്‌കോട്ട്ലന്‍ഡിനെതിരായ മത്സരം കളിക്കാന്‍ താരം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് സിയില്‍ നിലവില്‍ ഒന്നാമതാണ് ബ്രസീല്‍. ഒന്നാം സ്ഥാനത്തോടെ നോക്കൗട്ടിലേക്ക് കടക്കുക എന്നതാകും ബ്രസീലിന്റെ ശ്രമം. അതിന് സ്‌കോട്‌ലന്‍ഡിനെതിരായ ജയം അിവാര്യമാണ്.
content highlights: Neymar is returning… Just wait; Ancelotti drops major hint