പിസ കഴിച്ച രാത്രി എല്ലാവരും കണ്ടത് ഒരേ സ്വപ്നം, പകുതി മുഖമില്ലാത്ത രൂപം, വല്ലാതെ പേടിച്ചു പോയി; സംയുക്ത വർമ

നീണ്ട‌ മുടിയുള്ള ഒരു സ്ത്രീ വേറൊരു സ്ത്രീയുടെ തലമുടി ചുറ്റിപ്പിടിച്ച് വലിച്ച് കൊണ്ട് പോകുന്ന സ്വപ്നമാണ് കണ്ടത്. പകുതി മുഖമില്ലാത്ത രൂപമാണ്. ഇതേ സ്വപ്നം ആ റൂമിലെ എല്ലാവരും കണ്ടു

പിസ കഴിച്ച രാത്രി എല്ലാവരും കണ്ടത് ഒരേ സ്വപ്നം, പകുതി മുഖമില്ലാത്ത രൂപം, വല്ലാതെ പേടിച്ചു പോയി; സംയുക്ത വർമ
dot image

അഭിനയരംഗത്ത് സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇപ്പോഴും സംയുക്ത വർമ. വർഷങ്ങളായി യോ​ഗ പരിശീലനം നടത്തുന്ന ആളാണ് നടി സംയുക്ത വർമ. യോ​ഗയിലൂടെ വലിയ മാറ്റങ്ങൾ സംയുക്തയ്ക്ക് വന്നിട്ടുണ്ട്. യോഗയിലെ ചിട്ട തെറ്റിച്ചതിനെ തുടര്‍ന്നുണ്ടായ അസാധാരണമായൊരു അനുഭവം പങ്കുവെക്കുകയാണ് സംയുക്ത വര്‍മ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

അഷ്ടാംഗ വിന്യാസ പോലുള്ള ഡൈമാനിക് ആയ പ്രാക്ടീസുകള്‍ ചെയ്യുമ്പോള്‍ ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതുണ്ട്. അത് ചെയ്തിട്ടില്ലെങ്കില്‍ പലതും പ്രശ്‌നങ്ങളുണ്ടാകും. ഒരേ പോലുള്ള സ്വപ്‌നം കാണുകയൊക്കെ ചെയ്യും. അത്തരം ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്. മെെസൂരിൽ രമേശ് ഷെട്ടിയുടെ ക്ലാസിൽ ഞാനും ഒരു കനേഡിയനും അമേരിക്കകാരനും ​ഗ്രീക്ക് പെൺകുട്ടിയുമുൾപ്പെ‌ടെ 12 പേരുണ്ടായിരുന്നു. ഇവിടെ നോൺ വെജ് കഴിക്കരുതെന്ന് മാഷ് പറഞ്ഞു. അന്ന് ശനിയാഴ്ചയാണ്.

ഞങ്ങളെല്ലാവരും പിസ ഓർഡർ ചെയ്തു. ആ സമയത്ത് മെെദ, ചീസ് എന്നിവയൊന്നും കഴിക്കാൻ പാ‌ടില്ലായിരുന്നു. അന്ന് രാത്രി ഞങ്ങളെല്ലാവരും ഒരേ സ്വപ്നം കണ്ടു. നീണ്ട‌ മുടിയുള്ള ഒരു സ്ത്രീ വേറൊരു സ്ത്രീയുടെ തലമുടി ചുറ്റിപ്പിടിച്ച് വലിച്ച് കൊണ്ട് പോകുന്ന സ്വപ്നമാണ് കണ്ടത്. പകുതി മുഖമില്ലാത്ത രൂപമാണ്. ഇതേ സ്വപ്നം ആ റൂമിലെ എല്ലാവരും കണ്ടു. ഞങ്ങളെല്ലാവരും കണ്ടത് ഒരേ സമയത്താണ്. ഞാൻ തന്നെ മുടി അഴിച്ചിട്ട് എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. കണ്ണാടിയാണോ എനിക്ക് തോന്നുന്നതാണോ എന്ന് വിചാരിച്ചു. എന്റെ അതേ രൂപത്തിൽ. അത് തനിക്ക് വല്ലാതെ പേടിയായ സംഭവമാണെന്നും സംയുക്ത വർമ പറഞ്ഞു.

അത് ഞങ്ങളെല്ലാവരും പരസ്പരം പങ്കുവച്ചു. എനിക്ക് തോന്നുന്നത് പിസ പോലുള്ള ഭക്ഷണം ജഗ്ഗ് ഫുഡ് ആണ്. ഇത്രയും പ്രാക്ടീസൊക്കെ ചെയ്ത ശേഷം കഴിച്ചതിനാല്‍ വയറിന് എന്തെങ്കിലും സംഭവിച്ചതു കൊണ്ടാകാം. വയര്‍ വളരെ പ്രധാനപ്പെട്ടതാണ്. രാത്രി ഭക്ഷണം കഴിച്ചിട്ട് ഗ്യാസ് കയറിയാലും ഇതുപോലൊക്കെ സ്വപ്‌നം കാണും. ഞങ്ങളെല്ലാവരും ഒരേപോലെയുള്ള സ്വപ്‌നം കണ്ടു. പക്ഷെ ഇക്കാര്യം ഗുരുവിനോട് പറഞ്ഞില്ല. പറയാന്‍ പറ്റില്ലല്ലോ കഴിക്കരുതെന്ന് പറഞ്ഞത് കഴിച്ചെന്ന്.

Content Highlights: Actress Samyuktha Varma recently opened up about an unexpected experience that followed a break in her consistent yoga routine. Known for her commitment to health and wellness, the actress reflected on how the disruption affected her physically and mentally. Her remarks have resonated with followers who value the role of regular fitness and mindfulness practices in maintaining overall well-being.

dot image
To advertise here,contact us
dot image