

മൊറോക്കോയ്‌ക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്തിയാണ് ഹെയ്തിക്കെതിരായ മത്സരത്തിന് ബ്രസീല്‍ ഇറങ്ങിയത്. അത് ശരിവെച്ചായിരുന്നു കാനറികളുടെ പ്രകടനവും. മാത്തിയൂസ് കുന്യയും ഡാനിലോയും ടീമിലെത്തിയത് ഗുണം ചെയ്തു. ഹെയ്ത്തിക്കെതിരെ നേടിയത് തകര്‍പ്പന്‍ ജയം (3-0). കുന്യ രണ്ടും വിനീഷ്യസ് ജൂനിയര്‍ ഒരുഗോളും നേടി മത്സരം കാനറികള്‍ക്ക് സമ്മാനിച്ചു. 23, 36 മിനിറ്റുകളിലാണ് മത്തെയോസ് കൂന്യ ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. വിനീഷ്യസ് ജൂനിയര്‍ പോസ്റ്റിലേക്കു തൊടുത്ത പന്ത് ഗോള്‍ കീപ്പര്‍ ജോണി പ്ലാസിഡ് തടുക്കുന്നതിനിടെ ലഭിച്ച റീബൗണ്ടില്‍ മത്തെയോസ് കൂന്യ ഗോളാക്കുകയായിരുന്നു.
36 ാം മിനിറ്റില്‍ ഡഗ്ലസ് സാന്റോസ് പിടിച്ചെടുത്ത വിനീഷ്യസ് ജൂനിയര്‍ക്ക് നല്‍കിയ പന്ത് കൂന്യയ്ക്ക് പാസ് ചെയ്തു. പന്ത് സ്വീകരിച്ച കൂന്യ, പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് തൊടുത്തു. ആദ്യ പകുതിയുടെ അധിക സമയത്താണ് (45+3) വിനീസ്യൂസ് ജൂനിയര്‍ മൂന്നാം ഗോള്‍ നേടിയത്. ലൂക്കാസ് പക്വേറ്റ നല്‍കിയ ത്രൂപാസില്‍ വിനീസ്യൂസ് ജൂനിയര്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തില്‍ പൂര്‍ണമായും ബ്രസീല്‍ ആധിപത്യമായിരുന്നു. ഹെയ്ത്തി പലവട്ടം ബ്രസീലിന്റെ ഗോള്‍മുഖത്ത് എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. പലപ്പോഴും ബ്രസീല്‍ പ്രതിരോധം അവരെ വലച്ചു. അതേസമയം, എന്‍ഡ്രിക്കും റയാനും ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു. എന്‍ഡ്രിക് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. ബ്രസീലിന് ആശങ്കയായി റഫീന്യ പരിക്കേറ്റ് പുറത്തായി. 40-ാം മിനിറ്റിലാണ് റഫീന്യ കളംവിട്ടത്. ഇതോടെ അടുത്ത മത്സരങ്ങള്‍ ആശങ്കയിലായി.
content highlights: Victory for the Canaries, Haiti defeated by three unanswered goals