

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് കറുകപുത്തൂരില്‍ കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കറുകപുത്തൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപം നിര്‍ത്തിയിട്ട കാറാണ് കത്തിയത്. ആളപായമില്ല.
എറണാകുളം സ്വദേശി താജുദ്ദീന്റെ വാഹനമാണ് കത്തിയത്. ഇയാളുടെ ഭാര്യ തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്. പട്ടാമ്പിയില്‍ നിന്ന് രണ്ട് ഫയര്‍ യൂണിറ്റുകള്‍ എത്തിയതാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി ചാലിശ്ശേരി പൊലീസ് പറഞ്ഞു. കാറുടമയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിന് ഉടമ സ്വയം തീയിട്ടതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
Content highlights- A car caught fire in Palakkad, prompting a police investigation. Authorities suspect that the vehicle owner may have intentionally set the car ablaze and are examining the circumstances surrounding the incident