സംഘാടകരുടെ ഗുരുതര വീഴ്ച്ച; മെസിയടക്കമുള്ള അർജന്റീന ടീം അംഗങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ ചോർന്നു

ലിയ സുരക്ഷാ പിഴവാണ് സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായത്.

സംഘാടകരുടെ ഗുരുതര വീഴ്ച്ച; മെസിയടക്കമുള്ള അർജന്റീന ടീം അംഗങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ ചോർന്നു
dot image

ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ സംഘാടകർക്ക് സംഭവിച്ച അബദ്ധം കാരണം ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ അർജന്റീന ടീമിന്റെയും പാസ്പോർട്ട് വിവരങ്ങൾ ചോർന്നു. വലിയ സുരക്ഷാ പിഴവാണ് സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായത്.

മത്സരത്തിന്റെ ടീം ഷീറ്റിലെ വിവരങ്ങൾ മറയ്ക്കാൻ സംഘാടകർ മറന്നതിനാൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പാസ്പോർട്ട് നമ്പറുകൾ പരസ്യമായി. ഐസ്‌ലൻഡിനെതിരായ സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം.

കിക്കോഫിന് ഒരു മണിക്കൂർ മുമ്പ് മാധ്യമങ്ങൾക്കും മാച്ച് ഒഫീഷ്യൽസിനും നൽകുന്ന ടീം ലിസ്റ്റിൽ പാസ്പോർട്ട് നമ്പറുകൾ ഉൾപ്പെടാറുണ്ടെങ്കിലും സാധാരണയായി അവ മറച്ചുവെച്ചാണ് വിതരണം ചെയ്യാറ്. എന്നാൽ ഐസ്ലൻഡിനെതിരായ മത്സരത്തിന് മുന്നോടിയായി ഈ വിവരങ്ങൾ മറയ്ക്കാതെ നൽകിയതാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്.

ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനെസ്, എൻസോ ഫെർണാണ്ടസ് എന്നിവരുൾപ്പെടെ അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിലെയും സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലെയും മുഴുവൻ താരങ്ങളുടെയും വിവരങ്ങൾ ഇത്തരത്തിൽ പുറത്തായി. ഈ വിവരങ്ങൾ പല പ്രാദേശിക മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു.

Content highlights:argentina-football-team-passport-details-leaked-major-security-breach-lionel-messi-malayalam-news

dot image
To advertise here,contact us
dot image