

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചിന്റെയും മരിയോ പസലിച്ചിന്റെയും ഗോളിലാണ് ക്രൊയേഷ്യ ജയം കണ്ടെത്തിയത്. സ്ലൊവനേയിക്കുവേണ്ടി ആന്ദ്രെസ് സ്‌പോറര്‍ ഗോള്‍ നേടി. ഇഞ്ചുറി ടൈം ഗോളിലാണ് ക്രൊയേഷ്യയുടെ ജയം. മൊറോക്കോ-നോര്‍വേ മത്സരം സമനിലയില്‍ കലാശിച്ചു. ബ്രഹിം ഡയസിന്റെ ഗോളിലാണ് എട്ടാം മിനിറ്റില്‍ മൊറോക്കോ ലീഡെടുത്തത്. എന്നാല്‍ 75-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിലൂടെ നോര്‍വേ തിരിച്ചടിച്ചു.
എക്വഡോര്‍ എതിരില്ലാത്ത മൂന്നുഗോളിനാണ് ഗ്വാട്ടിമലയെ തോല്‍പ്പിച്ചത്. കൊളംബിയ മറുപടിയില്ലാത്ത രണ്ടുഗോളിന് ജോര്‍ദാനെയും തോല്‍പ്പിച്ചു. ഗ്രീസിനെ ഏകപക്ഷീയമായ ഒരുഗോളിന് ഇറ്റലി കീഴടക്കി.
ഇന്ന് രാത്രി നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ്-ഉസ്‌ബെകിസ്താനെയും ഫ്രാന്‍സ്-വടക്കന്‍ അയര്‍ലന്‍ഡിനെയും നേരിടും. നാളെ രാവിലെ 7.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍-പെറുവിനെ എതിരിടും.
content highlights: Croatia wins, Norway holds Morocco