

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുന്നതിനിടെ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നു. വിമാനം ടാക്‌സിവേയില്‍ നിന്ന് റണ്‍വേയിലേക്ക് കടക്കാന്‍ തുടങ്ങുന്നതിനിടെയായിരുന്നു എന്‍ജിനില്‍ നിന്ന് പുക ഉയര്‍ന്നത്. മറ്റൊരു വിമാനത്തിലെ ജീവനക്കാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ വിമാനം നിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ എക്‌സപ്രസ് അറിയിച്ചു.
മസ്‌കറ്റ് വിമാനത്താവള അധികൃതരുടെ സഹകരണത്തോടെയാണ് യാത്രക്കാരെ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റിയത്. ഒഴിപ്പിക്കല്‍ നടപടിക്കിടെ ചില യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകള്‍ ഉണ്ടായതായും എയര്‍ലൈന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വ്യോമയാന നിയന്ത്രണ ഏജന്‍സികളും എയര്‍ലൈന്‍ സേഫ്റ്റി വിഭാഗവും അന്വേഷണം ആരംഭിച്ചു.
Content Highlights: Panic broke out after smoke was reported inside an Air India Express flight. Authorities confirmed that all passengers are safe and further investigations are underway.