ഇന്ത്യയിലെ ഫുട്‌ബോള്‍ മെച്ചപ്പെടുത്താന്‍ പ്രീമിയര്‍ ലീഗ്; താരങ്ങള്‍ക്ക് പരിശീലനം നല്‍കും

അണ്ടര്‍ 16 താരങ്ങളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കും, പരിശീലകര്‍ക്കും കോച്ചിങ് നല്‍കാന്‍ പദ്ധതി

ഇന്ത്യയിലെ ഫുട്‌ബോള്‍ മെച്ചപ്പെടുത്താന്‍ പ്രീമിയര്‍ ലീഗ്; താരങ്ങള്‍ക്ക് പരിശീലനം നല്‍കും
dot image

ഇന്ത്യന്‍ ഫുട്‌ബോളിന് നല്ലവാര്‍ത്ത; രാജ്യത്തെ ഫുട്‌ബോള്‍ വികസനത്തിന് പങ്കാളിത്തം പ്രഖ്യാപിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. താരങ്ങള്‍ക്ക് പരിശീലനത്തില്‍ വൈദഗ്ധ്യം നല്‍കിയാണ് ഇന്ത്യയില്‍ ഫുട്‌ബോള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുമായി പ്രീമിയര്‍ ലീഗ് രംഗത്തെത്തിയത്. പ്രീമിയര്‍ ലീഗ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ഹൃഷികേശ് ഷെന്‍ഡെയാണ് പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. മെയ് മൂന്നുമുതല്‍ 14 വരെ ഗോവയില്‍ ആരംഭിക്കുന്ന ഡ്രീം സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് പ്രീമിയര്‍ ലീഗുമായി പങ്കാളിത്തം പ്രഖ്യാപിച്ചതായി ഡ്രീം സ്പോര്‍ട്സിന്റെ ഡെവലപ്‌മെന്റിങ് വിഭാഗമായ ഡ്രീം സ്പോര്‍ട്സ് ഫൗണ്ടേഷന്‍ അറിയിച്ചു.

മത്സരത്തിന്റെ ഭാഗമായി, പങ്കെടുക്കുന്ന പരിശീലകരുമായും യുവ കളിക്കാരുമായും പ്രീമിയര്‍ ലീഗ് ആഗോളതലത്തിലെ മികച്ച പരിശീലനങ്ങളും സാങ്കേതിക വൈദഗ്ധ്യവും പങ്കിടും. 'പരിശീലനത്തിലും യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിലുമുള്ള പ്രീമിയര്‍ ലീഗിന്റെ വൈദഗ്ധ്യം പങ്കുവെച്ച് ഇന്ത്യയില്‍ ഫുട്‌ബോള്‍ വികസിപ്പിക്കുതിനും വളര്‍ത്തുതിനും മെച്ചപ്പെടുത്തുതിനുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ഓഫീസ് തുറന്നതിനുശേഷം, ഇന്ത്യന്‍ ഫുട്‌ബോളിനുവേണ്ടി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഫുട്‌ബോളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം' -പ്രീമിയര്‍ ലീഗ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അണ്ടര്‍ 16 താരങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും വേണ്ടി കോച്ച്-ഡെവലപ്മെന്റ് വര്‍ക്ക്ഷോപ്പുകളും മാസ്റ്റര്‍ ക്ലാസുകളും നല്‍കും. പരിശീലനത്തിലെ രീതിശാസ്ത്രം, മാച്ച് മാനേജ്മെന്റ്, ഫിസിക്കല്‍ കണ്ടീഷനിങ്, സൈക്കോളജി, തുടങ്ങിയ മേഖലകളിലും പരിശീലനം നല്‍കും. രാജ്യത്തുടനീളമുള്ള ക്ലബ്ബുകളുംഅക്കാദമികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും പ്രീമിയര്‍ ലീഗ് പദ്ധതിയില്‍ ശ്രമം നടത്തും.

content highlights: Premier League partners with India to improve football; to provide training for players

dot image
To advertise here,contact us
dot image