പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണു; പാലക്കാട് ആറ് വയസുകാരന് ദാരുണാന്ത്യം

പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുന്‍വശത്തെ ക്യാബിനില്‍ യാത്ര ചെയ്യുകയായിരുന്നു കുട്ടി

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണു; പാലക്കാട് ആറ് വയസുകാരന് ദാരുണാന്ത്യം
dot image

പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരൻ മരിച്ചു. പാലക്കാട് കോതച്ചിറ പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിക്ക് ചാലിശ്ശേരി ആലിക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്.

പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുന്‍വശത്തെ ക്യാബിനില്‍ യാത്ര ചെയ്യുകയായിരുന്നു കുട്ടി. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

Content Highlights: Six-year-old boy dies after falling from box auto while traveling with father

dot image
To advertise here,contact us
dot image