

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. അവസാന മൂന്ന് മത്സരങ്ങളിലും തുടർ തോൽവി അറിഞ്ഞ ഡൽഹി ക്യാപിറ്റൽസ് വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ജയ്പൂരില്‍ ഇറങ്ങുന്നത്. വൈകിട്ട് ഏഴരയ്ക്ക് സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. മത്സരത്തിൽ ടോസ് ഭാഗ്യം ആർക്കൊപ്പമെന്നതിന് ഉള്ള ഉത്തരം ഉടൻ ലഭിക്കും.
രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വണ്ടറടിപ്പിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വൈഭവ് സൂര്യവന്‍ഷി - യശസ്വി ജയ്‌സ്വാള്‍ ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് രാജസ്ഥാന്‍ റോയല്സിന്റെയും പ്രതീക്ഷ. ഇരുവർക്കും മത്സരത്തിൽ താളം കണ്ടെത്തിയാല്‍ ഡല്‍ഹി ബൗളര്‍മാര്‍ കാഴ്ചക്കാരാകുമെന്നത്തിൽ സംശയമില്ല. എത്ര കരുത്തനായ ബൗളറെയും അടിച്ചുപറത്തുന്ന വൈഭാവിലേക്ക് തന്നെയാണ് ഇവരുടേം കണ്ണുകളും. ബൗളിംഗ് നിരയിൽ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും ജോഫ്ര ആര്‍ച്ചറുടെ വേഗപ്പന്തുകളും മത്സരത്തിൽ നിര്‍ണായകമാകും.
ഡൽഹി ഈ സീസണിൽ അവസാനം ഏറ്റുമുട്ടിയത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയായിരുന്നു. അന്ന് ഡിസി ആർസിബിക്ക് മുന്നിൽ തകര്‍ന്നടിഞ്ഞത് വെറും 75 റണ്‍സിനായിരുന്നു. പതിനേഴാം ഓവറിൽ 75 റൺസിന് ഡൽഹി താരങ്ങളെ ബെംഗളൂരു ഓൾഔട്ട് ആക്കുകയായിരുന്നു. അന്ന് മൂന്ന് പേർക്ക് മാത്രമായിരുന്നു രണ്ടക്കം കടക്കാനായത്. അന്നത്തെ തോൽവിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയായിരിക്കും ഡൽഹിയുടെ ഇന്നത്തെ ലക്ഷ്യം.
ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോൾ ജയം ഒപ്പത്തിനൊപ്പം. മുപ്പത് മത്സരങ്ങളിൽ നിന്ന് രാജസ്ഥാനും ഡല്‍ഹിക്കും പതിനഞ്ച് വീതം ജയമാണുള്ളത്. നിലവിൽ പന്ത്രണ്ട് പോയിന്റുള്ള രാജസ്ഥാൻ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തും ആറ് പോയിന്റുള്ള ഡൽഹി ഏഴാം സ്ഥാനത്തുമാണ്.
Content highlight: IPL 2026: RR vs DC match toss soon