ലീഡുയർത്തി ബാഴ്‌സ; ലാലിഗയിൽ അത്‌ലറ്റികോയ്ക്കെതിരെ ജയം

ലാ ലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ

ലീഡുയർത്തി ബാഴ്‌സ; ലാലിഗയിൽ അത്‌ലറ്റികോയ്ക്കെതിരെ ജയം
dot image

ലാ ലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ കിരീടപ്പോരാട്ടത്തിൽ നിർണ്ണായക ലീഡ് നേടി.

ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളാണ് ബാഴ്‌സയ്ക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ 7 പോയിന്റ് മുന്നിലെത്താൻ ബാഴ്‌സയ്ക്കായി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. സിമിയോൺ അത്‌ലറ്റികോയ്ക്കും റാഷ്‌ഫോഡ് ബാഴ്‌സയ്ക്കും വേണ്ടി വലചലിപ്പിച്ചു. എന്നാൽ 87-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ക്ലോസ് റേഞ്ച് ഗോൾ ബാഴ്‌സലോണയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റുകൾ ഉറപ്പിച്ചു.

ആദ്യ പകുതിയുടെ അധിക സമയത്ത് അത്‌ലറ്റിക്കോ താരം നിക്കോളാസ് ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അവർക്ക് വലിയ തിരിച്ചടിയായി.

Content Highlights:barcelona vs atletico madrid laliga result-2026 lewandowski

dot image
To advertise here,contact us
dot image