കോച്ച് ഡേവിഡ് കറ്റാലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് വേർപിരിഞ്ഞു; സ്ഥിരീകരിച്ച് ക്ലബ്ബ്

കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോ​ഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്

കോച്ച് ഡേവിഡ് കറ്റാലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് വേർപിരിഞ്ഞു; സ്ഥിരീകരിച്ച് ക്ലബ്ബ്
dot image

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയും പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചു. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോ​ഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് അലെയ്‌ക്‌സ് മോറ, ഗോൾകീപ്പിംഗ് കോച്ച് അലക്സ് ഒർട്ടീസ് സാഞ്ചസ് എന്നിവരും ക്ലബ്ബിൽ നിന്ന് പടിയിറങ്ങും.

2025 മാർച്ചിലാണ് കറ്റാല ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്. തന്റെ കാലയളവിൽ ഐഎസ്എല്ലിലും രണ്ട് സൂപ്പർ കപ്പ് ടൂർണമെന്റുകളിലും അദ്ദേഹം ടീമിനെ നയിച്ചു. ഡേവിഡ് കറ്റാല, അലെയ്‌ക്‌സ് മോറ, അലക്സ് സാഞ്ചസ് എന്നിവർ ക്ലബ്ബിന് നൽകിയ സേവനങ്ങളെയും അവരുടെ പ്രൊഫഷണലിസത്തെയും അഭിനന്ദിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.

പരിശീലക സംഘത്തെ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതാണെന്ന് ക്ലബ്ബ് വ്യക്തമാക്കി.

Content Highlights: Kerala Blasters FC have parted ways with David Catala by mutual consent

dot image
To advertise here,contact us
dot image