

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഗോൾ മഴയിൽ മുങ്ങി ബയേൺ മ്യൂണിക്ക്-അറ്റ്ലാന്റ, അത്‌ലറ്റികോ മാഡ്രിഡ്- ടോട്ടൻഹാം പോരാട്ടം. ഇറ്റാലിയൻ ക്ലബായ അറ്റ്ലാന്റയെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക് തകർത്തത്.
മൈക്കൽ ഒലിസെ രണ്ടും ജോസിപ് സ്റ്റാൻസിക്, സെർജ് ഗ്നാബ്രി, നിക്കോളാസ് ജാക്സൺ, ജമാൽ മുസിയാല എന്നിവർ ഓരോ ഗോൾ വീതവും നേടി. മരിയോ പസാലിക്കാണ് അറ്റ്ലാന്റയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്. അറ്റ്ലാന്റയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടന്നത്.
മറ്റൊരു സൂപ്പർ പോരാട്ടത്തിൽ അത്‌ലറ്റികോ മാഡ്രിഡ് ടോട്ടൻഹാമിനെ തകർത്തത് രണ്ടിനെതിരെ അഞ്ചുഗോളുകൾക്കാണ്. അത്‌ലറ്റികോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയർക്കായി ഹൂലിയൻ അൽവാരസ് ഇരട്ട ഗോൾ നേടി.
മാർക്കോസ് ലൊറെന്റെ, അന്റോയിൻ ഗ്രീസ്മാൻ, നോർമൻഡ് എന്നിവർ ശേഷിക്കുന്ന ഗോളുകൾ നേടി. പെഡ്രോ പോറോ, ഡൊമിനിക് സോളങ്കെ എന്നിവർ സ്പർസിനായി വലകുലുക്കി.
Content Highlights: champions league, pre quarter ;bayern munich- atalanta 6 -1, athletico madrid 5-2 tottenham