ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ; എക്സ്ട്രാ ടൈമിൽ രക്ഷകനായി യമാൽ; ന്യൂകാസിലെതിരെ ബാഴ്‌സയ്ക്ക് സമനില

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഗോൾ രഹിതമായിരുന്നു.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ; എക്സ്ട്രാ ടൈമിൽ രക്ഷകനായി യമാൽ; ന്യൂകാസിലെതിരെ ബാഴ്‌സയ്ക്ക് സമനില
dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ന്യൂകാസിൽ യുണൈറ്റഡും സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും നേർക്കുനേർ വന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടം 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ വിജയമുറപ്പിച്ച ന്യൂകാസിലിനെ ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിലൂടെയാണ് ബാഴ്‌സലോണ തളച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 86-ാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഹാർവി ബാൺസ് ന്യൂകാസിലിനായി ഗോൾ നേടി. ജേക്കബ് മർഫി നൽകിയ മനോഹരമായ ക്രോസ് സ്വീകരിച്ച ബാൺസ് ബാഴ്‌സലോണ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു.

വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ന്യൂകാസിലിന് ഇഞ്ചുറി ടൈമിൽ പിണഞ്ഞ അബദ്ധം തിരിച്ചടിയായി. 95-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഡാനി ഓൾമോയെ വീഴ്ത്തിയതിന് റഫറി ബാഴ്‌സലോണയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. ന്യൂകാസിൽ താരം മാലിക് തിയാവ് ആണ് ഫൗൾ ചെയ്തത്.

സമ്മർദ്ദഘട്ടത്തിൽ പെനാൽറ്റി എടുക്കാനെത്തിയ ബാഴ്‌സയുടെ കൗമാര വിസ്മയം ലാമിൻ യമാൽ പിഴവുകളില്ലാതെ പന്ത് വലയിലാക്കി (90+6'). ഇതോടെ തോൽവി ഉറപ്പായിരുന്നിടത്ത് നിന്ന് ബാഴ്‌സലോണ വിലപ്പെട്ട ഒരു സമനില പിടിച്ചെടുത്തു.

ഒന്നാം പാദം സമനിലയിൽ അവസാനിച്ചതോടെ ഇനി എല്ലാവരുടെയും കണ്ണുകൾ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന രണ്ടാം പാദത്തിലേക്കാണ്. എവേ ഗോൾ നിയമം ഇല്ലാത്തതിനാൽ രണ്ടാം പാദത്തിൽ വിജയിക്കുന്നവർക്ക് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാം. സ്വന്തം കാണികൾക്ക് മുന്നിൽ ബാഴ്‌സലോണയെ തോൽപ്പിക്കുക എന്നത് ന്യൂകാസിലിന് വലിയ വെല്ലുവിളിയായിരിക്കും.

Content Highlights: lamine yamal save -barcelona draw newcastl -ucl 2026

dot image
To advertise here,contact us
dot image