ഫൈനലില്‍ കേരളത്തിന് കണ്ണീര്‍; സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് ചാമ്പ്യന്മാര്‍

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് കേരളം ​ഗോൾ വഴങ്ങിയത്

ഫൈനലില്‍ കേരളത്തിന് കണ്ണീര്‍; സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് ചാമ്പ്യന്മാര്‍
dot image

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ കലാശപ്പോരിൽ കേരളത്തിന് തോൽവി. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന ആവേശപ്പോരാട്ടത്തിന് ഒടുവിൽ കേരളത്തെ തോൽപ്പിച്ച് സർവീസസ് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സർവീസസിന്റെ വിജയം. ഇതോടെ സർവീസസ് തങ്ങളുടെ എട്ടാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് കേരളം ​ഗോൾ വഴങ്ങിയത്.109–ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് സർവീസസിന് വിജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.

തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈലിൽ തോൽക്കുന്നത്. കഴിഞ്ഞ വർഷം ബംഗാളിനോടായിരുന്നു ഫൈനൽ തോൽവി.

Content Highlights: Santosh Trophy: Services beats Kerala to clinch their 8th title

dot image
To advertise here,contact us
dot image