ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരം കൊച്ചിയിൽ തന്നെ!; കോഴിക്കോട്ടേക്ക് മാറാനുള്ള തീരുമാനം മാറ്റി

നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലെ മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുമെന്നായിരുന്നു പ്രഖ്യാപനം.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരം കൊച്ചിയിൽ തന്നെ!; കോഴിക്കോട്ടേക്ക് മാറാനുള്ള തീരുമാനം മാറ്റി
dot image

ഐ എസ് എല്ലിന്റെ പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തന്നെ നടക്കും. നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലെ മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുമെന്നായിരുന്നു പ്രഖ്യാപനം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കൊച്ചി വിടാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അടുത്തായി നടന്ന മോട്ടോർ റേസിംഗ് ടൂർണമെന്റിനെ തുടർന്ന് പിച്ച് കേടുവന്നത് തിരിച്ചടിയായി.

സൂപ്പർ ലീഗ് കേരള മത്സരങ്ങൾക്കായി ചെറിയ തുക ഈടാക്കിയിരുന്ന കോഴിക്കോട് സ്റ്റേഡിയം മാനേജ്‌മെന്റ് പക്ഷെ ഐ എസ് എല്ലിന് വാടക കൂട്ടിച്ചോദിച്ചതും മാനേജ്‌മെന്റിനെ പുനരാലോചിക്കാൻ പ്രേരിപ്പിച്ചു. അതിനിടയിൽ കൊച്ചിയിലെ സ്റ്റേഡിയം സംഘാടകരായ ജിസിഡിഎ ടീമിനെ തിരികെ കൊച്ചിയിലേക്ക് എത്തിക്കാനായി ഇളവുകൾ നൽകാമെന്നേറ്റു.

ഇതോടെ കൊച്ചിയിലേക്ക് തന്നെ തിരിച്ചുപോകാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ലോക നിലവാരത്തിലേക്ക് ഉയർത്തിയ സ്റ്റേഡിയത്തിൽ കൂടിയാകും ഇത്തവണ കൊമ്പന്മാരുടെ മത്സരം നടക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Content Highlights:Kerala Blasters' home match to be in Kochi!; Decision to move to Kozhikode reversed

dot image
To advertise here,contact us
dot image