മധ്യനിര ഇനി ശക്തം! ഉസ്ബെക് മിഡ്ഫീൽഡറെ സൈൻ ചെയ്ത് ഗോകുലം കേരള എഫ്സി

ഇന്ത്യൻ ഫുട്ബോളിൽ പരിചിത മുഖമാണ് കാസിമോവ്

മധ്യനിര ഇനി ശക്തം! ഉസ്ബെക് മിഡ്ഫീൽഡറെ സൈൻ ചെയ്ത് ഗോകുലം കേരള എഫ്സി
dot image

ഉസ്‌ബെക്കിസ്താനിൽ നിന്നുള്ള മിഡ്‌ഫീൽഡർ മിർജെലോവ് കാസിമോവിനെ സൈൻ ചെയ്ത് ഗോകുലം കേരള എഫ്സി. ഇന്ത്യൻ ഫുട്ബോളിൽ പരിചിത മുഖമാണ് കാസിമോവ്. ഉസ്‌ബെക്കിസ്താനിലെ എഫ് സി കിസില്കിലാണ് ആദ്യമായി പന്ത് തട്ടി തുടങ്ങിയതെങ്കിലും കരിയറിന്റെ വലിയ കാലയളവ് കാസിമോവ് ചിലവഴിച്ചത് ഇന്ത്യയിലാണ്. ഐ ലീഗിൽ നേരൊക്ക എഫ്സിയിലും മുഹമ്മദൻസിന് വേണ്ടിയും പന്തുതട്ടിയ കാസിമോവ് ടീം ക്യാപ്റ്റനായിരിക്കെയാണ് മൊഹമ്മദൻസ് ഐ ലീഗ് ചാമ്പ്യൻസ് ആവുന്നത്. ശേഷം ഐഎസ്എല്ലിലും താരം ടീമിനൊപ്പം കളിച്ചു.

മിഡ്‌ഫീൽഡിൽ കളി മെനയുന്നതിലും, നിർണ്ണായക നിമിഷങ്ങളിൽ ഫ്രീ കിക്ക്‌ ഗോളുകൾ നേടുന്നതിലൂടെയും കളിയുടെ ഗതി മാറ്റാൻ കെൽപ്പുള്ളതാരം ഐ ലീഗിൽ ഗോകുലം കേരളയുടെ അറ്റാക്കിങ് ഫുട്ബോളിന് തീർത്തും യോജിച്ച ഒരു പ്ലയെർ തന്നെയാണ്. " ഗോകുലത്തിനൊപ്പം ഐ ലീഗ് കളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ടീമിന് അനിവാര്യമായ ചാംപ്യൻഷിപ് നേടുന്നതിൽ ഞാൻ എന്റെ മികച്ച പെർഫോമൻസ് തന്നെ നൽകും, ദൈവാനുഗ്രഹമുണ്ടെങ്കിൽ ഈ സീസണിൽ ആരാധകർക്ക് മുൻപിൽ നല്ല ഫുട്ബോൾ കാഴ്ചവെക്കാൻ ടീമിന് സാധിക്കും" എന്ന് കാസിമോവ് പറഞ്ഞു.

Content Highlights: Gokulam Kerala FC signs Uzbek midfielder Mirjalol Kasimov

dot image
To advertise here,contact us
dot image