SLK യെ വിറപ്പിച്ച ബ്രസീലിയൻ!; ജോൺ കെന്നഡി ഗോകുലം കേരളയിൽ

ബ്രസീലിയൻ ഫോർവേഡ് ജോൺ കെന്നഡിയെ (25) സ്വന്തമാക്കി ഗോകുലം കേരള എഫ് സി.

SLK യെ വിറപ്പിച്ച ബ്രസീലിയൻ!; ജോൺ കെന്നഡി ഗോകുലം കേരളയിൽ
dot image

ബ്രസീലിയൻ ഫോർവേഡ് ജോൺ കെന്നഡിയെ (25) സ്വന്തമാക്കി ഗോകുലം കേരള എഫ് സി. സൂപ്പർ ലീഗ് കേരളയുടെ മുൻ സീസണുകളിൽ കാലിക്കറ്റ് എഫ് സി, മലപ്പുറം എഫ് സി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ആദ്യ സീസണിൽ കാലിക്കറ്റിനെ ചാമ്പ്യൻസ് ആക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെന്നഡി രണ്ടാം സീസണിൽ മലപ്പുറം എഫ് സിക്കായി സൂപ്പർ ലീഗ് കേരളയിലെ ഗോൾഡൻ ബൂട്ട് വിന്നറും ആയിരുന്നു.

കരിയറിന്റെ ആദ്യഘട്ടങ്ങളിൽ ബ്രസീലിലെ തന്നെ ഹുമൈത, സാവോ ഫ്രാൻസിസ്‌കോ ക്ലബ്ബുകൾക്കായി കളിച്ചു തുടങ്ങിയ കെന്നഡി മലേഷ്യൻ ക്ലബ്ബായ മാചാൻ എഫ് സി ക്കുവേണ്ടിയും പന്തുതട്ടിയിട്ടുണ്ട്. സ്പീഡ് കൊണ്ടും സമ്മർദ്ദ ഘട്ടങ്ങളിൽ പോലും അവസരം കണ്ടെത്തി ഗോൾ അടിക്കാനുള്ള മികവിനാലും ശ്രേദ്ധയനാണ് കെന്നഡി. വരാനിരിക്കുന്ന ഐ ലീഗ് സീസണിൽ കെന്നഡിയെ കൂടെ ടീമിലെത്തിച്ച ഗോകുലം കേരളം എഫ് സി സ്‌ക്വാഡ് കൂടുതൽ ശക്തമാക്കിയിരിക്കയാണ്.

"ഞാൻ വളരെ സന്തോഷത്തിലാണ് ഗോകുലം പോലെ ഇത്രയും മികച്ച ടീമിന്റെ ഭാഗമാവുന്നത് കൂടുതൽ പ്രചോദനം നൽകുന്നതാണ്.ടീമിനായി ഞാനെന്റെ മികച്ച കളി തന്നെ പുറത്തെടുക്കും." എന്ന് കെന്നഡി പറഞ്ഞു.

Content Highlights-Gokulam Kerala FC Welcome Brazilian Striker John Kennedy

dot image
To advertise here,contact us
dot image