കാരിക്ക് ബോള്‍! യുണൈറ്റഡിന് തുടര്‍ച്ചയായി മൂന്നാം വിജയം

പുതിയ പരിശീലകന്‍ മൈക്കല്‍ കാരിക്കിന് കീഴില്‍ യുണൈറ്റഡ് നേടുന്ന തുടര്‍ച്ചയായ മൂന്നാം വിജയമാണിത്

കാരിക്ക് ബോള്‍! യുണൈറ്റഡിന് തുടര്‍ച്ചയായി മൂന്നാം വിജയം
dot image

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആവേശകരമായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഫുള്‍ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തി. പുതിയ പരിശീലകന്‍ മൈക്കല്‍ കാരിക്കിന് കീഴില്‍ യുണൈറ്റഡ് നേടുന്ന തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഈ വിജയത്തോടെ 41 പോയിന്റുകളുമായി യുണൈറ്റഡ് പട്ടികയില്‍ നില മെച്ചപ്പെടുത്തി.

മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഇരുടീമുകളും ഗോളുകള്‍ നേടിയതോടെ നാടകീയമായ നിമിഷങ്ങള്‍ക്കാണ് ഓള്‍ഡ് ട്രാഫോര്‍ഡ് സാക്ഷ്യം വഹിച്ചത്. പത്തൊമ്പതാം മിനിറ്റില്‍ കാസെമിറോയിലൂടെയാണ് യുണൈറ്റഡ് ഗോള്‍വേട്ട ആരംഭിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസിലാണ് കാസെമിറോയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ്യയിലൂടെ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. പക്ഷെ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഫുള്‍ഹാം മികച്ച തിരിച്ചുവരവ് നടത്തി.

Also Read:

85-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിക്കൊണ്ട് ഹിമെനെസ് ഫുള്‍ഹാമിന് പ്രതീക്ഷ നല്‍കി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ കെവിന്‍ കൂടി ഗോള്‍ നേടിയതോടെ മത്സരം സമനിലയിലേക്ക് (2-2) നീങ്ങുമെന്ന് തോന്നിച്ചു.


എന്നാല്‍ 94-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ഷെസ്‌കോ നേടിയ ഗോളിലൂടെ യുണൈറ്റഡ് വിജയം പിടിച്ചെടുത്തു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഷെസ്‌കോയുടെ ഈ നിര്‍ണ്ണായക ഗോള്‍.

Content Highlights: Manchester United win against fullham in Pl

dot image
To advertise here,contact us
dot image