റയൽ മാഡ്രിഡും ബെൻഫിക്കയും വീണ്ടും നേർക്കുനേർ; യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് പട്ടിക പുറത്ത്

യുവേഫ ചാപ്യൻസ് ലീഗ് പ്ലേഓഫ് മത്സരങ്ങൾ പ്രഖ്യാപിച്ചു

റയൽ മാഡ്രിഡും ബെൻഫിക്കയും വീണ്ടും നേർക്കുനേർ; യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് പട്ടിക പുറത്ത്
dot image

യുവേഫ ചാപ്യൻസ് ലീഗ് പ്ലേഓഫ് മത്സരങ്ങൾ പ്രഖ്യാപിച്ചു. ആദ്യഘട്ട മത്സരങ്ങൾ ഫെബ്രുവരി 18 നാണ് നടക്കുക. രണ്ടാം ഘട്ട മത്സരങ്ങൾ ഫെബ്രുവരി 25 നും നടക്കും.

ഫെബ്രുവരി 18 ന് നടക്കുന്ന ഒളിമ്പിയാക്കോസ് എഫ്‌സി - ലെവർകുസെൻ പോരാട്ടത്തോടെയാണ് പ്ലേഓഫ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. പതിനഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട റിയൽ മാഡ്രിഡ് ഫെബ്രുവരി 18 ന് തന്നെ ബെൻഫിക്കയെ നേരിടും. മുൻപ് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വമ്പന്മാരായ റയലിനെ ബെൻഫിക്ക രണ്ടിനെതിരെ നാല് ഗോളുകൾക്ക് വൈറ്റ്സിനെ പരാജയപ്പെടുത്തിയിരുന്നു.

18 ന് തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി മൊണാക്കോയെ നേരിടും. ശേഷിക്കുന്ന മത്സരങ്ങളിൽ ഡോർട്ട്മുണ്ട് അറ്റ്ലാന്റായേയും, ന്യൂകാസിൽ ഖരബാഗ് എഫ്‌കെയെയും, എഫ്‌കെ ബോഡോ/ഗ്ലിംറ്റ് ഇന്റർ മിലാനെയും, അത്‌ലറ്റിക്കോ ഡി മാഡ്രിഡ് ക്ലബ് ബ്രൂഗെ കെവിയെയും, യുവന്റസ് ഗലാറ്റസരെ എസ്‌കെയെയും നേരിടും.

Content highlights: UEFA Champions League play-off matches announced

dot image
To advertise here,contact us
dot image