'സഞ്ജുവിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് നോക്കുന്നത്'; ഇന്ത്യൻ ടീം ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക്

ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പരയിലെ മോശം ഫോമിനിടെ സഞ്ജു സാംസണിന് പിന്തുണയുമായി ടീം ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക്

'സഞ്ജുവിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് നോക്കുന്നത്'; ഇന്ത്യൻ ടീം ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക്
dot image

ന്യൂസിലാൻഡിനെതിരെയുള്ള ടി 20 പരമ്പരയിലെ മോശം ഫോമിനിടെ സഞ്ജു സാംസണിന് പിന്തുണയുമായി ടീം ബാറ്റിങ് പരിശീലകൻ സിതാൻഷു കൊടക്. സഞ്ജു വളരെ സീനിയർ ആയ താരമാണെന്നും അദ്ദേഹത്തിന് സമ്മർദം ഇല്ലാതെ കൊണ്ട് പോകുക എന്നതാണ് ഈ സമയത്ത് ഞങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം ടി 20 യ്ക്ക് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് സിതാൻഷു ഇക്കാര്യം തുറന്നുപറഞ്ഞത്.

ലോകകപ്പിന് മുൻപുള്ള അവസാന മത്സരം എന്ന നിലയിൽ പ്രധാന മത്സരമാണിതെന്നും ആത്‌മവിശ്വാസത്തോടെ ഒരുങ്ങാൻ ഈ മത്സരത്തിലെ ജയം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസരം കിട്ടുമ്പോൾ എല്ലാം കഴിവ് തെളിയിക്കുന്ന താരമാണ് ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് ഫോമിൽ എത്തിയത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നാളെ രാത്രി ഏഴ് മണി മുതലാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അഞ്ചാം ടി 20 മത്സരം നടക്കുന്നത്. ആദ്യ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര കൈക്കലാക്കിയിരുന്നു. ശേഷം നാലാം ടി 20 യിൽ ജയത്തോടെ കിവീസ് തിരിച്ചുവന്നു. അഞ്ചാം ടി 20 യിൽ കൂടി ജയിച്ച് ആത്മവിശ്വാസത്തോടെ ലോകകപ്പിന് ഒരുങ്ങാനായിരിക്കും കിവീസിന്റെയും ലക്ഷ്യം.

ഫെബ്രുവരി ഏഴിനാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ഏഴിന് യു എസ് എയുമായാണ് ആദ്യ മത്സരം. ഫെബ്രുവരി 15 നാണ് പാകിസ്താനുമായുള്ള ബ്ലോക്ക് ബസ്റ്റർ പോരാട്ടം.

Content Highlights- 'We are trying not to put pressure on Sanju': batting coach Sitanshu Kotak

dot image
To advertise here,contact us
dot image