ഇഞ്ചുറി ടൈമില്‍ വിജയഗോള്‍; പ്രീമിയർ ലീഗില്‍ ലിവര്‍പൂളിനെ വീഴ്ത്തി ബോണ്‍മൗത്ത്‌

ഇഞ്ചുറി ടൈമിലാണ് ബോണ്‍മൗത്തിന്റെ വിജയഗോള്‍ പിറന്നത്

ഇഞ്ചുറി ടൈമില്‍ വിജയഗോള്‍; പ്രീമിയർ ലീഗില്‍ ലിവര്‍പൂളിനെ വീഴ്ത്തി ബോണ്‍മൗത്ത്‌
dot image

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി ബോണ്‍മൗത്ത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ബോണ്‍മൗത്ത് സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിലാണ് ബോണ്‍മൗത്തിന്റെ വിജയഗോള്‍ പിറന്നത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബോണ്‍മൗത്താണ് ആദ്യം ലീഡെടുത്തത്. 26-ാം മിനിറ്റില്‍ ഇവാനില്‍സണിലൂടെ മുന്നിലെത്തിയ ബോണ്‍മൗത്ത് 33-ാം മിനിറ്റില്‍ അലെക്‌സ് ജിമിനസിലൂടെ സ്‌കോര്‍ ഇരട്ടിയാക്കി. ആദ്യപകുതിയുടെ അധികസമയത്ത് വിര്‍ജില്‍ വാന്‍ ഡൈക്കിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.

80-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്‌ലോയി ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടി. എന്നാല്‍ ഇഞ്ചുറി ടൈമിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലിവര്‍പൂളിന്റെ വല കുലുങ്ങുകയായിരുന്നു. അമീന്‍ ആദിലാണ് ബോണ്‍മൗത്തിന്റെ വിജയഗോള്‍ നേടിയത്.

Content highlights: Premier League: Bournemouth beats Liverpool as Adli scrambles last-gasp winner

dot image
To advertise here,contact us
dot image