മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ബം​ഗാൾ ഇതിഹാസം

നെഹ്റു കപ്പിൽ കോഴിക്കോട് നടന്ന പോരാട്ടത്തിലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്

മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ബം​ഗാൾ ഇതിഹാസം
dot image

മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു. രാജ്യം കണ്ട മി​ക​ച്ച പ്ര​തി​രോ​ധ താ​ര​ങ്ങ​ളി​ലൊ​രാ​ളും ഈ​സ്റ്റ് ബം​ഗാ​ളിന്റെ ഫുട്ബാൾ ഇ​തി​ഹാ​സ​വു​മാണ്. 61 വ​യ​സ്സാ​യി​രു​ന്നു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ഏറെക്കാലം വ​ട​ക്ക​ൻ ബെം​ഗ​ളൂ​രു​വി​ൽ വ​യ​ലി​ക്കാ​വ​ലി​ലെ വീ​ട്ടി​ലായിരുന്നു പാഷ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) അദ്ദേഹത്തിന്റെ വിയോ​ഗം പുറത്തുവിട്ടത്.

വിനായക ഫുട്ബോൾ ക്ലബിലൂടെയാണ് അദ്ദേഹം കരിയർ തുടങ്ങുന്നത്. റൈറ്റ് വിങ് ബാക്കായി കളിച്ചിരുന്ന ഇല്യാസ് പാഷ 1987ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ബൾ​ഗേറിയക്കെതിരായ പോരാട്ടത്തിലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. നെഹ്റു കപ്പിൽ കോഴിക്കോട് നടന്ന പോരാട്ടത്തിലാണ് അരങ്ങേറ്റം.

1991ലെ ​നെ​ഹ്റു ക​പ്പ്, സാ​ഫ് ക​പ്പ്, 1992 ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ പാ​ഷ ഇ​ന്ത്യ​ൻ ജ​ഴ്സി​യ​ണി​ഞ്ഞു. 1989ൽ ​കൊ​ൽ​ക്ക​ത്ത മു​ഹ​മ്മ​ദ​ൻ​സി​ലും തു​ട​ർ​ന്ന് ഈ​സ്റ്റ് ബം​ഗാ​ളി​ലു​മെ​ത്തി. തു​ട​ർ​ന്ന് അ​ഞ്ച് വീ​തം ക​ൽ​ക്ക​ട്ട ഫു​ട്ബോ​ൾ ലീ​ഗ്, ഐ.എ​ഫ്.​എ ഷീ​ൽ​ഡ്, നാ​ല് ഡ്യൂ​റ​ൻ​ഡ് ക​പ്പ്, ര​ണ്ട് റോ​വേ​ഴ്സ് ക​പ്പ്, ഒ​രു ഫെ​ഡ​റേ​ഷ​ൻ ക​പ്പ് തു​ട​ങ്ങി 30ഓ​ളം കി​രീ​ട​നേ​ട്ട​ങ്ങ​ളി​ൽ പ​ങ്കു​വ​ഹി​ച്ചു. അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്റാ​യ വാ​യ് വാ​യ് ക​പ്പ് കി​രീ​ട​ത്തി​ലേ​ക്ക് ഈ​സ്റ്റ് ബം​ഗാ​ളി​നെ ന​യി​ച്ചു. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ക​ർ​ണാ​ട​ക​യെ​യും ബം​ഗാ​ളി​നെ​യും പ്ര​തി​നി​ധാ​നം ചെ​യ്തു. ബം​ഗാ​ളി​ന് വേണ്ടി ര​ണ്ട് കി​രീ​ട​ങ്ങളും സ്വ​ന്ത​മാ​ക്കി.

​Content Highlights: Former India and East Bengal defender Ilyas Pasha died on Thursday after a prolonged illness

dot image
To advertise here,contact us
dot image