WPL; ആറാം മത്സരത്തിൽ RCB യ്ക്ക് ആദ്യ തോൽവി; നിർണായക മത്സരം ജയിച്ച് ഡൽഹി

വനിതാ പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

WPL; ആറാം മത്സരത്തിൽ RCB യ്ക്ക് ആദ്യ തോൽവി; നിർണായക മത്സരം ജയിച്ച് ഡൽഹി
dot image

വനിതാ പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡൽഹിയോട് ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ആർസിബി ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 109 റൺസ് നേടിയപ്പോൾ ഡൽഹി 15.4 ഓവറിൽ 26 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.

ഡൽഹിക്ക് വേണ്ടി ലോറ വോൾവാർഡ് പുറത്താകാതെ 45 റൺസ് നേടി. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 24 റൺസ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി ക്ക് വേണ്ടി സ്‌മൃതി മന്ദാന 38 റൺസ് നേടി. മറ്റാർക്കും തിളങ്ങാനായില്ല. ഡൽഹിക്ക് വേണ്ടി നന്ദിനി ശർമ്മ മൂന്ന് വിക്കറ്റും ഹെൻറി, കാപ്, മലയാളി താരം മിന്നുമണി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

സീസണിൽ ആറ് മത്സരങ്ങൾ കളിച്ച ആർസിബിയുടെ ആദ്യ തോൽവിയാണിത്. അഞ്ചുജയങ്ങളുമായി പത്ത് പോയിന്റുള്ള ആർസിബി തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. അഞ്ചുമത്സരങ്ങളിൽ നിന്ന് രണ്ടാം ജയം നേടിയ ഡൽഹി നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്.

Content Highlights: RCB suffers its first defeat of the season , Delhi win a crucial match

dot image
To advertise here,contact us
dot image