ഭാവി വികസനത്തിന് അടിസ്ഥാനം വിദ്യാഭ്യാസം; വ്യക്തമാക്കി യുഎഇ പ്രസിഡന്റ്

രാജ്യാന്തര വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് നടന്ന പുരസ്‌കാര ചടങ്ങില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രസിഡന്റ് നേരിട്ട് അഭിനന്ദിച്ചു.

ഭാവി വികസനത്തിന് അടിസ്ഥാനം വിദ്യാഭ്യാസം; വ്യക്തമാക്കി യുഎഇ പ്രസിഡന്റ്
dot image

യുഎഇയുടെ ഭാവി വികസനത്തിന്റെ അടിസ്ഥാന ശില വിദ്യാഭ്യാസമാണെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വരും തലമുറയെ ആഗോളതലത്തില്‍ മത്സരിക്കാന്‍ പ്രാപ്തരാക്കുന്നതിനായി വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

രാജ്യാന്തര വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് നടന്ന പുരസ്‌കാര ചടങ്ങില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രസിഡന്റ് നേരിട്ട് അഭിനന്ദിച്ചു. നിര്‍മിത ബുദ്ധിയും അത്യാധുനിക സാങ്കേതിക വിദ്യകളും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ വിജ്ഞാനാധിഷ്ഠിത സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഇമാറാത്തി സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിഭകളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: The UAE President has stated that education forms the foundation for future development. He emphasized that investing in education is essential for long-term national progress and sustainable growth, highlighting its role in preparing future generations and strengthening the country’s development vision.

dot image
To advertise here,contact us
dot image