

ലാലിഗയിൽ ഡിപോർട്ടീവോ അലാവസിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ വിജയം. സൂപ്പർ താരങ്ങളായ കെയ്ലിയൻ എംബാപ്പെയും റോഡ്രിഗോയുമാണ് റയലിനായി വല കുലുക്കിയത്.
24-ാം മിനിറ്റിൽ എംബാപ്പെയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 68-ാം മിനിറ്റിൽ കാർലോസ് വിസെന്റെ അലാവസിനെ ഒപ്പമെത്തിച്ചു. 76-ാം മിനിറ്റിൽ പക്ഷെ റയലിനായി റോഡ്രിഗോ വിജയ ഗോൾ നേടി.
17 മത്സരങ്ങളിൽ നിന്ന് 12 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 39 പോയിന്റുള്ള റയൽ ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. 17 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാമത്.
Content highlights: Alavés 1–2 Real Madrid , Lailiga