

ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ആഘോഷിക്കാൻ കാത്തിരുന്ന കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പക്ഷെ കണ്ടത് ദുരന്ത കാഴ്ച. അർജന്റീന സൂപ്പർ താരത്തെ ഒരുനോക്ക് കാണാൻ ഇരച്ചെത്തിയവർക്ക് നിരാശയായിരുന്നു ഫലം.
25000 രൂപ വരെ മുടക്കി രാവിലെ മുതൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തോളം ആരാധകർ തടിച്ചു കൂടിയപ്പോൾ മെസി ഗ്രൗണ്ടിൽ ചിലവഴിച്ചത് പതിനഞ്ചു മിനിറ്റിൽ താഴെ മാത്രം. നേരത്തെ രണ്ട് മണിക്കൂറോളം മെസി ഗ്രൗണ്ടിൽ ചിലവഴിക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്.
വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയും ചെയ്തു.
ഇതിനിടെ ഒരാൾ, സ്റ്റേഡിയത്തിലെ കാർപറ്റ് തോളിൽ ചുമന്നുകൊണ്ട് വീട്ടിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലായി. ടിക്കറ്റ് തുകയുടെ നഷ്ടം നികത്തനാണ് കാർപറ്റ് കൊണ്ടുപോകുന്നതെന്നാണ് ഇയാൾ പറഞ്ഞു. ‘ടിക്കറ്റിനായി ഞാൻ 10,000 രൂപ നൽകി, പക്ഷേ മെസിയുടെ മുഖം പോലും കാണാൻ കഴിഞ്ഞില്ല.
After seeing the ticket money went down the drain, guy is taking the carpet home to balance the loss pic.twitter.com/iJGbnLE5qg
— Political Kida (@PoliticalKida) December 13, 2025
എനിക്ക് കാണാൻ കഴിഞ്ഞത് നേതാക്കളുടെ മുഖം മാത്രമാണ്. പരിശീലനത്തിനായി ഞാൻ ഈ കാർപറ്റ് വീട്ടിലേക്ക് കൊണ്ടുപോകുകയാണ്. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ ആരാധകരോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി മാപ്പ് പറഞ്ഞു. പരിപാടി സംഘടിപ്പിച്ചവരും കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു. പരിപാടിയുടെ മുഖ്യ സംഘാടകനായ ശതാദ്രു ദത്ത അറസ്റ്റിലായി. കൊൽക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടിയുടെ ടിക്കറ്റ് തുക തിരികെ നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Content highlights: lionel messi fan takes kolkata stadiums carpet in to home home