

എഐഎഫ്എഫ് സൂപ്പർ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാൾ എഫ്സിയെ തോൽപ്പിച്ച് കിരീടം നിലനിർത്തി എഫ്സി ഗോവ. ഇതോടെ മൂന്ന് സൂപ്പർ കപ്പ് കിരീടം നേടുന്ന ആദ്യ ടീമായും ഗോവ മാറി.
മത്സരത്തിന്റെ ഇരുപകുതിയും എക്ട്രാ ടൈമും ഗോൾ രഹിത സമനിലയിലായപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിർണയിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5 നായിരുന്നു ഗോവയുടെ ജയം.
ഷൂട്ടൗട്ടിൽ, എഫ്സി ഗോവയുടെ ബോർജ ഹെരേര, മുഹമ്മദ് ബാസിം റാഷിദ് എന്നിവർക്കും ഈസ്റ്റ് ബംഗാളിന്റെ പി വി വിഷ്ണുവിനും പെനാൽറ്റി നഷ്ടമായപ്പോൾ, സാഹിൽ തവോരയുടെ നിർണ്ണായക കിക്ക് ഗോവയ്ക്ക് വിജയം സമ്മാനിച്ചു.
Content highlights:fc goa win super cup by beating east bengal fc