

ചാമ്പ്യൻസ് ലീഗ് ഗ്ലാമർ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ തകർത്ത് ചെൽസി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് വമ്പന്മാർ ബാഴ്‌സയെ തോൽപ്പിച്ചു വിട്ടത്.
ബാഴ്‌സ താരം ജൂലസ് കൂണ്ടെയുടെ സെൽഫ് ഗോളിലൂടെയാണ് 27-ാം മിനിറ്റിൽ ചെൽസി ആദ്യ ലീഡ് നേടിയെടുക്കുന്നത്. 55-ാം മിനിറ്റിൽ എസ്‌റ്റാവോ നേടിയ സോളോ ഗോളിലൂടെ ചെൽസി ലീഡ് ഉയർത്തി. 73-ാം മിനിറ്റിൽ ലിയാം ഡെലാപ്പിന്റെ ഗോൾ ബാഴ്‌സ തകർച്ച പൂർണ്ണമാക്കി. 44-ാം മിനിറ്റിൽ റൊണാൾഡ് അറൗജോക്ക് റെഡ് കാർഡ് ലഭിച്ചതും സ്പാനിഷ് വമ്പൻമാർക്ക് തിരിച്ചടിയായി.
ജയത്തോടെ ചെൽസി അഞ്ചു മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി പത്ത് പോയിന്റോടെ അഞ്ചാമതെത്തി. ഇത്രയും മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഏഴ് പോയിന്റുള്ള ബാഴ്‌സ പതിനഞ്ചാം സ്ഥാനത്താണ്.
Content Highlights: chelsea beat barcelona champions league