

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ആഴ്സണൽ. ഇതോടെ സീസണിൽ കഴിഞ്ഞ 18 മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറിയ ബയേണിന്റെ വിജയ കുതിപ്പ് അവസാനിച്ചു.
22 -ാം മിനിറ്റിൽ തന്നെ ആഴ്‌സണൽ മുന്നിലെത്തി. ബുകയോ സാകയുടെ കോർണറിൽ നിന്ന് യൂറിയൻ ടിമ്പർ ആഴ്സണലിന് ഹെഡറിലൂടെ ഗോൾ സമ്മാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ ബയേൺ മത്സരത്തിൽ തിരിച്ചെത്തി. 32-ാം മിനിറ്റിൽ 17 കാരനായ ലെനാർട്ട് കാൾ ബയേണിന് സമനില നൽകി.
69 -ാം മിനിറ്റിൽ പകരക്കാരൻ നോനി മദുയെകയിലൂടെ മത്സരത്തിൽ ആഴ്‌സണൽ വീണ്ടും മുന്നിലെത്തി. ക്ലബിനായുള്ള താരത്തിന്റെ തന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.
ANOTHER BIG EUROPEAN WIN IN THE BOOKS ✅ pic.twitter.com/8bEDZ1BcEL
— Arsenal (@Arsenal) November 26, 2025
ജയത്തോടെ അഞ്ചു ഗ്രൂപ്പ് മത്സരവും ജയിച്ച ആഴ്സണൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആണ്. ആദ്യ തോൽവിയറിഞ്ഞ ബയേൺ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തും.
Content Highlights: Arsenal beat bayern munich in champions league 2025 group stage