ഡോർട്ട്മുണ്ടിനെ ഗോളിൽ മുക്കി; ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് മിന്നും ജയം

ഫിൽ ഫോഡൻ ഇരട്ട ഗോളുകൾ നേടി

ഡോർട്ട്മുണ്ടിനെ ഗോളിൽ മുക്കി; ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് മിന്നും ജയം
dot image

ബൊറൂസിയ ഡോർട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഫിൽ ഫോഡൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഏർലിങ് ഹാലൻഡ്, റയാൻ ചെർക്കി എന്നിവർ ഓരോ ഗോളുകൾ നേടി. ഡോർട്ട്മുണ്ടിനായി വാൾഡെമർ ആന്റൺ ഒരു ഗോൾ മടക്കി.

ജയത്തോടെ തോൽവിയറിയാതെയുള്ള ചാമ്പ്യൻസ് ലീഗിലെ സിറ്റിയുടെ കുതിപ്പ് തുടരുകയാണ്. നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് സിറ്റിക്കുള്ളത്.

മറ്റൊരു സൂപ്പർ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ ഞെട്ടിച്ച് ബെല്‍ജിയം ക്ലബ് ബ്രുഗെ. ബാഴ്‌സയെ ബ്രുഗെ 3 -3 സമനിലയിൽ തളച്ചു.

Content Highlights: Phil Foden’s double downs Manchester city win over Borussia Dortmund

dot image
To advertise here,contact us
dot image