

തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പാര്‍ട്ടികളില്‍ നിന്ന് നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിട്ട് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ യു എസ് സാബു സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പതാക നല്‍കി സ്വീകരിച്ചു.
വാമനപുരം പഞ്ചായത്തംഗമായിരുന്നു യു എസ് സാബു. പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അടക്കം എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി സാബു പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളും ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത് അടക്കം സ്വീകരിച്ച നടപടികളും സ്വാധീനിച്ചതായി പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം സാബു പ്രതികരിച്ചു.
അതിനിടെ തിരുവനന്തപുരം കല്ലറ ബ്ലോക്കില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ റിയാസും കോണ്‍ഗ്രസില്‍ ചേര്‍ന്നു. 75 പേര്‍ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി ഡിസിസി അവകാശപ്പെട്ടു.
Content Highlights- Congress leader U S Sabu resigned and joined in cpim