

കരബാവോ കപ്പില്‍ ക്രിസ്റ്റല്‍ പാലസിനോട് പരാജയപ്പെട്ട് ലിവർപൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് 'ദ റെഡ്സ്' ഏറ്റുവാങ്ങിയത്. ഇതോടെ ലിവർപൂള്‍ കരബാവോ കപ്പില്‍ നിന്ന് പുറത്തായി.
സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ആരാധകര്‍ക്ക് കാണാനായത്. ക്രിസ്റ്റല്‍ പാലസിന് വേണ്ടി ഇസ്മായില സാര്‍ ഇരട്ട ഗോളുകള്‍ നേടി. 41, 45 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 88-ാം മിനിറ്റില്‍ യെറെമി പിനോയും ലിവര്‍പൂളിന്റെ വലകുലുക്കിയതോടെ പാലസ് വിജയമുറപ്പിച്ചു.
Content Highlights: Liverpool eliminated from Carabao Cup after home defeat by Crystal Palace