സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; കേരളത്തില്‍ ദുര്‍ബലമായി മൊന്‍ ത' ചുഴലിക്കാറ്റ്

40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യത; കേരളത്തില്‍ ദുര്‍ബലമായി മൊന്‍ ത' ചുഴലിക്കാറ്റ്
dot image

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കരയില്‍ പ്രവേശിച്ച മൊന്‍ ത ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഇത് തീവ്രന്യൂനമര്‍ദനമായി വിണ്ടും ശക്തി കുറയാനാണ് സാധ്യത.മധ്യകിഴക്കന്‍ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. അത് അടുത്ത 36 മണിക്കൂറിനുള്ളില്‍ മധ്യകിഴക്കന്‍ അറബിക്കടലിലൂടെ വടക്ക്-വടക്ക് കിഴക്കന്‍ ദിശയിലേക്കു നീങ്ങാനാണ് സാധ്യത.

Content Highlight : Moderate rain likely in the state for the next five days

dot image
To advertise here,contact us
dot image