
രാജ്യത്തെ പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ ഐഎഫ്എ ഷീൽഡിൽ ഗോകുലം കേരള എഫ്സി ഇന്ന് യുനൈറ്റഡ് സ്‌പോർട്‌സ് ക്ലബ്ബിനെ നേരിടും. വെസ്റ്റ് ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ന് ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്.
ഗ്രൂപ്പ് ബി-യിലെ ആദ്യകളിയിൽ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഗോകുലത്തെ 5-1ന് തകർത്തിരുന്നു. പുതിയ സ്പാനിഷ് പരിശീലകൻ ജോസ് ഹേവിയക്ക് കീഴിലാണ് ഗോകുലം ണ്ടാം അങ്കത്തിന് ഇറങ്ങുന്നത്.കോഴിക്കോട്ടുകാരനായ ഗോൾ കീപ്പർ ഷിബിൻരാജാണ് ഗോകുലത്തിന്റെ നായകൻ.
മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് ടൂർണമെന്റ് പുനരാരംഭിച്ചത്. ഇക്കുറി 125-ാം പതിപ്പാണ്. 2021ൽ റിയൽ കശ്മീരാണ് അവസാനമായി ജേതാക്കളായത്.
Content Highlights- Gokulam Fc Will face United SC in IFA Sheild