ലഭിച്ച ട്രോഫി തറയിൽ വെച്ച് ശ്രേയസ്; എന്നാൽ രോഹിത് ചെയ്തത് കണ്ട് കയ്യടിച്ച് ക്രിക്കറ്റ് ലോകം

ശ്രേയസ് അയ്യർക്കു തൊട്ടുപിന്നിലായിട്ടായിരുന്നു രോഹിത് സദസ്സിൽ ഇരുന്നത്.

ലഭിച്ച ട്രോഫി തറയിൽ വെച്ച് ശ്രേയസ്; എന്നാൽ രോഹിത് ചെയ്തത് കണ്ട് കയ്യടിച്ച് ക്രിക്കറ്റ് ലോകം
dot image

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ തനിക്ക് ലഭിച്ച മൊമന്റോ തറയിൽ വെച്ചിരുന്നു. എന്നാൽ ഇതിന് ശേഷം മുൻ ഇന്ത്യൻ നായകനായ രോഹിത് ശർമ ചെയ്ത പ്രവൃത്തി ചർച്ചയാകുന്നു. ആ ട്രോഫി തറയിൽനിന്ന് എടുത്ത് മേശയിൽവച്ചാണ് രോഹിത് ആളുകളുടെ സ്‌നേഹം വാരിക്കൂട്ടുന്നത്.

സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്‌കാര വേദിയിലായിരുന്നു രോഹിത്തിന്റെ ഈ പെരുമാറ്റം. രോഹിത് ശർമയും ഭാര്യ ഋതിക സജ്‌ദെയും മുംബൈയിൽ നടന്ന പുരസ്‌കാര ദാനച്ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കു തൊട്ടുപിന്നിലായിട്ടായിരുന്നു രോഹിത് സദസ്സിൽ ഇരുന്നത്.

സിയറ്റ് ജിയോസ്റ്റാർ പുരസ്‌കാരം സ്വീകരിച്ച ശേഷം വേദി വിട്ട ശ്രേയസ് അയ്യർ മൊമന്റോ തറയിൽവച്ച ശേഷം കസേരയിൽ ഇരുന്ന. ഇത് ശ്രദ്ധിച്ച രോഹിത് ശർമ ഈ മൊമന്റോ എടുത്ത് പിന്നിലുള്ള ടേബിളിൽ വെച്ചു. പുരസ്‌കാരങ്ങളുടെ വിലയെന്തെന്ന് രോഹിത്തിന നന്നായി സമൂഹമാധ്യമങ്ങളിൽ വീഡിയോയും ഫോട്ടോയും പങ്കുവച്ചുകൊണ്ട് ആരാധകർ പറയുന്നു.

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശർമ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ഏകദിനത്തിൽ ശക്തമായി തന്നെ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് താരം. ഒക്ടോബർ 19നാണ് പരമ്പര ആരംഭിക്കുന്നത്.

Content Highlights- Rohits Gesture to Trophy gets Viral

dot image
To advertise here,contact us
dot image