
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രശസ്ത യുട്യൂബറായ അരബിന്ദ മണ്ഡലും മകനും അറസ്റ്റിൽ. മാസങ്ങൾക്ക് മുൻപ് റീൽസ് ചിത്രീകരണത്തിനായി ഇവർ പെൺകുട്ടിയെ സമീപിക്കുകയും ചിത്രീകരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് യാത്രയും ചെയ്തിരുന്നു. ഇതിനിടയിൽ പെൺകുട്ടി വസ്ത്രം മാറുന്ന ദൃശ്യം ഇവർ രഹസ്യമായി പകർത്തുകയും പിന്നീട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ അരബിന്ദയ്ക്കും മകനുമെതിരെ പൊലീസിൽ പരാതിനൽകുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അരബിന്ദ മണ്ഡലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Content Highlight : Famous YouTuber and son arrested for threatening and attack against a 15-year-old girl