വമ്പൻ നായകർക്കൊപ്പം ഒന്നിന് പുറകേ ഒന്നായി ചിത്രങ്ങൾ, ഇത്രയധികം കഥകൾ മാരി സെൽവരാജിന്റെ കയ്യിൽ ഉണ്ടോ?

ഞാൻ അഭിനേതാക്കളോട് വൺ ലൈൻ പറഞ്ഞിട്ടുണ്ട്, പക്ഷെ അതിൽ ഡീറ്റെയിൽസ് ഉണ്ട്. അല്ലാതെ ഒരു വൺ ലൈൻ പറഞ്ഞിട്ട് കോൺട്രാക്ട് സൈൻ ചെയ്ത് പോവാറില്ല

വമ്പൻ നായകർക്കൊപ്പം ഒന്നിന് പുറകേ ഒന്നായി ചിത്രങ്ങൾ, ഇത്രയധികം കഥകൾ മാരി സെൽവരാജിന്റെ കയ്യിൽ ഉണ്ടോ?
dot image

മാമന്നൻ, കർണൻ, വാഴൈ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ തമിഴിന് നൽകിയ സംവിധായകനാണ് മാരി സെൽവരാജ്. ധ്രുവ് വിക്രമിനെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന അടുത്ത ചിത്രമാണ് ബൈസൺ കാലമാടൻ. സിനിമയുടെ പ്രമോഷൻ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. മാരി സെൽവരാജിന്റെ ലൈൻ അപ്പുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ എത്തിയിരുന്നു. സംവിധായകൻ ധനുഷ്, കാർത്തി, ഇമ്പനിധി തുടങ്ങിയവരുമായി സിനിമകൾ ചെയ്യാൻ ഒരുങ്ങുന്നുവെന്നും കഥകൾ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇതിൽ പ്രതികരിക്കുകയാണ് മാരി സെൽവരാജ് ഇപ്പോൾ. ഇത്രയും നടന്മാരോട് കഥകൾ പറയാനായി അത്രയധികം വൺ ലൈനുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽക്കുകയാണ് മാരി സെൽവരാജ്.

'ബൈസൺ സിനിമയ്ക്ക് ശേഷം ധനുഷുമായാണ് സിനിമ ചെയ്യാൻ പോകുന്നത്. പക്ഷെ ഇവര്ക്ക് എല്ലവര്കും വേണ്ടി കഥ ഉണ്ട് എന്നത് സത്യമായ കാര്യമാണ്. കഥകൾ എന്നാൽ ജീവിതം അല്ലേ, അത് നിരവധി ഉണ്ട്, നമ്മുക്ക് മുന്നിലും പിന്നിലും എത്രയോ ജീവിതങ്ങൾ ഉണ്ട്. അതിമാത്രമല്ല ഇന്ന് ലോകത്തിലെ എല്ലാ കര്യങ്ങളെക്കുറിച്ചും നമ്മുക്ക് അറിയാം. അതുകൊണ്ട് കഥ കണ്ടു പിടിക്കുന്നത് വളരെ ഈസി ആയ വർക്ക് ആണ്. ഞാൻ ഈ നടന്മാരോട് എല്ലാം അടുത്തിടെയായി കഥകൾ പറഞ്ഞിട്ടുണ്ട്.

ഞാൻ അഭിനേതാക്കളോട് വൺ ലൈൻ പറഞ്ഞിട്ടുണ്ട്, പക്ഷെ അതിൽ ഡീറ്റെയിൽസ് ഉണ്ട്. അല്ലാതെ ഒരു വൺ ലൈൻ പറഞ്ഞിട്ട് കോൺട്രാക്ട് സൈൻ ചെയ്ത് പോവാറില്ല. കാരണം അവർക്ക് ആ സിനിമ ഡെവലപ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ കഥ പറയുമ്പോൾ ഡീറ്റൈൽ പറഞ്ഞിട്ട് 'ഇത് ഓക്കേ ആണ് നമ്മുക്ക് ഇതുമായി മുന്നോട്ട് പോകാം' എന്ന ഉറപ്പ് കിട്ടിയാൽ മാത്രമേ സിനിമകൾ കരാറിൽ ഒപ്പിടാറുള്ളൂ,' മാരി സെൽവരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ ഭിമുഖത്തിലാണ് പ്രതികരണം.

അതേസമയം, ധ്രുവ് നായകനാകുന്ന ബൈസൺ കാലമാടൻ സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രയമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ചിത്രത്തിന്റെ തമിഴ്നാട് തിയേറ്ററിക്കൽ റൈറ്റ്സ് 15 കോടിയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം 18 കോടി രൂപയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം വിറ്റുപോയത്. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു. ഒക്ടോബർ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlights:  Mari Selvaraj says he told stories to Dhanush, Karthi, inbanithi

dot image
To advertise here,contact us
dot image