ഡിഫന്‍സ് ഇനി സ്ട്രോങ്ങാവും! സ്പാനിഷ് താരം ജുവാൻ റോഡ്രിഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

പ്രതിരോധത്തിലെ തന്റെ ആധിപത്യം കൊണ്ടും പന്തിലുള്ള മികച്ച നിയന്ത്രണം കൊണ്ടും ശ്രദ്ധേയനാണ് ജുവാൻ

ഡിഫന്‍സ് ഇനി സ്ട്രോങ്ങാവും! സ്പാനിഷ് താരം ജുവാൻ റോഡ്രിഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
dot image

സ്പാനിഷ് ‍സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. 2025-26 സീസണിന് മുന്നോടിയായി ജുവാനെ തട്ടകത്തിലെത്തിച്ചെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സിഡി ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

പ്രതിരോധത്തിലെ തന്റെ ആധിപത്യം കൊണ്ടും പന്തിലുള്ള മികച്ച നിയന്ത്രണം കൊണ്ടും ശ്രദ്ധേയനാണ് ജുവാൻ. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പെയിനിലെ സെഡെയ്റ സ്വദേശിയായ ജുവാൻ തന്റെ നേതൃപാടവം, ടാക്റ്റിക്കൽ അച്ചടക്കം, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായ പന്തടക്കം എന്നിവയാൽ വളരെ പ്രശംസ നേടിയ താരമാണ്.

റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ജുവാൻ പിന്നീട് സ്പോർട്ടിങ് ഗിജോൺ, ജിംനാസ്റ്റിക് ഡി ടരാഗോണ, സാൻ ഫെർണാണ്ടോ സിഡി, എസ്ഡി അമോറെബിയേറ്റ, അൽജെസിറാസ് സിഎഫ്, ഏറ്റവും ഒടുവിൽ സിഡി ലുഗോ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചു. തന്റെ പ്രൊഫഷണൽ കരിയറിൽ 200ൽ അധികം മത്സരങ്ങൾ കളിച്ച ജുവാൻ സ്പെയിനിലെ ലീഗുകളിലുടനീളം സ്ഥിരതയുള്ളതും വിശ്വസനീയവുമായ പ്രതിരോധതാരമായി ആണ് അറിയപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ സിഡി ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളിൽ കളിച്ച ജുവാൻ, പ്രതിരോധത്തിലെ നേതൃത്വ മികവ്, സെറ്റ്-പീസുകളിൽ നിന്ന് ഗോൾ നേടാനും എന്നിവ കൊണ്ട് ലീഗിലെ മികച്ച പ്രതിരോധക്കാരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു.

Content Highlights: Kerala Blasters confirm the signing of Spanish Centre Back Juan Rodríguez

dot image
To advertise here,contact us
dot image