ഫുട്‌ബോളിലെ ആദ്യ ശതകോടീശ്വരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കണ്ണുതള്ളിക്കുന്ന ആസ്തി അറിയാം

അര്‍ജന്റീനയുടെ സൂപ്പർ താരം ലയണല്‍ മെസ്സിയെ സമ്പന്നരുടെ പട്ടികയിൽ റൊണാള്‍ഡോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി

ഫുട്‌ബോളിലെ ആദ്യ ശതകോടീശ്വരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കണ്ണുതള്ളിക്കുന്ന ആസ്തി അറിയാം
dot image

ശതകോടീശ്വരനാകുന്ന ലോകത്തിലെ ആദ്യ ഫുട്ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ക്ലബ്ബ് അല്‍ നസറുമായി പുതിയ കരാറിലേര്‍പ്പെട്ടതാണ് പോർച്ചു​ഗീസ് സൂപ്പർ താരത്തെ ബില്ല്യണയര്‍ പട്ടികയിലെത്തിച്ചത്.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചിക പ്രകാരം ക്രിസ്റ്റ്യാനോയുടെ ആസ്തി 140 കോടി യുഎസ് ഡോളർ അതായത് 12,352 കോടി ഇന്ത്യൻ‌ രൂപയാണ്. ഇതോടെ ഫുട്‌ബോളിലെ ആദ്യ ശത കോടീശ്വരനായി റൊണാൾഡോ മാറി. കളിക്കളത്തിലെ മറ്റ് പല റെക്കോർഡുകളിലും തന്നോട് മത്സരിക്കുന്ന അര്‍ജന്റീനയുടെ സൂപ്പർ താരം ലയണല്‍ മെസ്സിയെ സമ്പന്നരുടെ പട്ടികയിൽ അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

ബില്ല്യണയറുടെ പട്ടികയില്‍ ഒട്ടേറെ കായികതാരങ്ങള്‍ ഇതിനോടകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. മൈക്കേല്‍ ജോര്‍ദാന്‍, ടൈഗര്‍ വുഡ്‌സ്, ലെബ്രോണ്‍ ജെയിംസ്, റോജര്‍ ഫെഡറര്‍ എന്നിവര്‍ ബില്ല്യണയര്‍ പട്ടികയില്‍ നേരത്തേ ഇടംപിടിച്ചവരാണ്. എന്നാല്‍ ഈ പട്ടികയിലെത്തുന്ന ആദ്യ ഫുട്ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

റെക്കോഡ് പ്രതിഫലത്തിന് സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസ്‌റില്‍ ചേര്‍ന്ന ക്രിസ്റ്റ്യാനോ അതിനെ കടത്തിവെട്ടിയാണ് വീണ്ടും കരാര്‍ പുതുക്കിയത്. 400 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന വേതന വ്യവസ്ഥകളോടെ 2025ല്‍ കരാര്‍ പുതുക്കിയതോടെയാണ് ബില്ല്യണയറായി മാറിയത്. 2002 നും 2023 നും ഇടയില്‍ ക്രിസ്റ്റ്യാനോയ്ക്ക് 550 മില്യണ്‍ ഡോളറിലധികം ശമ്പളം ലഭിച്ചിട്ടുണ്ടെന്നും ബ്ലൂംബെര്‍ഗ് വെളിപ്പെടുത്തി.

Content Highlights: Cristiano Ronaldo becomes first billionaire footballer, says reports

dot image
To advertise here,contact us
dot image