ഫിഫ അണ്ടർ 20 ലോകകപ്പ്; നൈജീരിയയുടെ വലനിറച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലില്‍

അര്‍ജന്റീനയ്ക്ക് വേണ്ടി മഹര്‍ കാരിസോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി

ഫിഫ അണ്ടർ 20 ലോകകപ്പ്; നൈജീരിയയുടെ വലനിറച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലില്‍
dot image

ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ ഫൈനലിൽ നൈജീരിയയെ പരാജയപ്പെടുത്തിയാണ് അർജന്റീനയുടെ യുവനിരയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് നൈജീരിയയെ അർജന്റീന തകർത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി മഹര്‍ കാരിസോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.

തീർത്തും ഏകപക്ഷീയമായിരുന്നു നൈജീരിയക്കെതിരെയുള്ള അർജന്റീനയുടെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. രണ്ടാം മിനിറ്റില്‍ അലെജോ സാര്‍കോയാണ് നീലപ്പടയുടെ ആദ്യ ഗോള്‍ നേടിയത്. 23, 53 മിനിറ്റുകളില്‍ ഗോള്‍ നേടി മഹര്‍ കാരിസോ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. 66-ാം മിനിറ്റില്‍ മറ്റെയോ സില്‍വെറ്റി കൂടി ഗോള്‍ നേടി അര്‍ജന്റീനയ്ക്ക് വലിയ വിജയം സമ്മാനിച്ചു.

ക്വാർട്ടർ ഫൈനലിൽ മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ.

Content Highlights: FIFA U-20 World Cup: Argentina crush Nigeria

dot image
To advertise here,contact us
dot image