
പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ ലിവര്‍പൂളിന് പരാജയം. ഇഞ്ചുറി ടൈം ത്രില്ലറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്രസീലിയന്‍ യുവ സെന്‍സേന്‍ എസ്‌റ്റെവോ നേടിയ നിര്‍ണായക ഗോളാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്.
ആവേശപ്പോരാട്ടത്തിനാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. 14-ാം മിനിറ്റില്‍ മോയ്‌സെസ് കൈസെഡോയാണ് ലിവര്‍പൂളിന്റെ വല കുലുക്കിയത്. രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചു. 63-ാം മിനിറ്റില്‍ കോഡി ഗാക്‌പോയാണ് ലിവര്‍പൂളിന്റെ സമനില ഗോള്‍ കണ്ടെത്തിയത്.
പിന്നാലെ വിജയഗോളിനായി ഇരുഭാഗത്തുനിന്നും ആക്രമണങ്ങളുണ്ടായി. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച നിമിഷമാണ് ഗോള്‍ പിറക്കുന്നത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ കുക്കുറെല്ലയുടെ ക്രോസ് പിടിച്ചെടുത്ത ബ്രസീലിയന്‍ വണ്ടര്‍കിഡ് എസ്റ്റെവോ ലിവര്‍പൂളിന്റെ വലയിലേക്ക് വെടിയുതിര്‍ത്തു. ഇതോടെ ചെല്‍സി ആവേശവിജയം സ്വന്തമാക്കി.
Content Highlights: Stoppage time drama as Chelsea wonderkid Estevao strikes late to beat Liverpool