
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. സണ്ടര്‍ലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. യുണൈറ്റഡിന് വേണ്ടി മേസണ്‍ മൗണ്ടും ബെഞ്ചമിന്‍ സെസ്‌കോയും വല കുലുക്കി.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ യുണൈറ്റഡ് മുന്നിലെത്തി. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ മേസണ്‍ മൗണ്ടാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. 31-ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്‌കോ യുണൈറ്റഡിന്റെ സ്‌കോര്‍ ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ ഇരുഭാഗത്തുനിന്നും ഗോള്‍ പിറക്കാതിരുന്നതോടെ യുണൈറ്റഡ് വിജയമുറപ്പിച്ചു.
ഏഴ് മത്സരങ്ങളില്‍ മൂന്ന് വിജയവും പത്ത് പോയിന്റുമായി നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് യുണൈറ്റഡ്. 11 പോയിന്റുള്ള സണ്ടര്‍ലാന്‍ഡ് ഏഴാം സ്ഥാനത്തുമാണ്.
Content Highlights: Mount and Sesko fire Manchester United to victory over Sunderland