ഒന്നും രണ്ടുമല്ല, 38 ഗോളുകൾ! കേരളത്തിന് തകർപ്പൻ ജയം

മുന്നേറ്റ താരം ഷിൽജി ഷാജി 13 ഗോളുകളാണ് അടിച്ചുക്കൂട്ടിയത്

ഒന്നും രണ്ടുമല്ല, 38 ഗോളുകൾ! കേരളത്തിന് തകർപ്പൻ ജയം
dot image

വടക്കാഞ്ചേരിയിൽ ദേശീയ ഫുട്‌മ്പോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്മാതാ ജിജാഭായ് ട്രോഫി ദേശീയ സീനിയർ വനിത ഫുട്‌ബോൾ ചാമ്പ്യഷിപ്പിൽ ഗ്രൂപ്പ് തലത്തിലെ ആദ്യ മത്സരത്തിൽ 38 ഗോൾ നേടി കേരളത്തിന് മിന്നും ജയം. ആന്റമാൻ ആന്റ് നിക്കോബാറിനെയാണ് കേരളം തോൽപിച്ചത്. മുന്നേറ്റ താരം ഷിൽജി ഷാജി 13 ഗോളുകളാണ് അടിച്ചുക്കൂട്ടിയത്.

ഒന്നാം മിനിട്ടിൽ തുടങ്ങിയ ഗോൾവേട്ട 73ാം മിനിട്ടിലാണ് അവസാനിച്ചത്. ദേശീയ ടീം അംഗമായ പി. മാളവികയും സീനിയർ താരം കെ. മാനസയും ആറ് ഗോൾ വീതം നേടി. അലീന ടോണി അഞ്ച് ഗോളും ഡി. മീനാക്ഷി മൂന്ന് ഗോളും ഭാഗ്യ വിനോദും എം.ആർ.അശ്വനിയും രണ്ട് ഗോൾ വീതവും ടി. സൗപർണ്ണിക ഒരു ഗോളും നേടി. വടക്കഞ്ചേരി പന്നിയങ്കര ടിഎംകെ അരീന സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ.

മറ്റൊരു മത്സരത്തിൽ തമിഴ്‌നാട് 13 ഗോളിന് പോണ്ടിച്ചേരിയെ തോൽപ്പിച്ചു. ശനിയാഴ്ച കേരളവും തമിഴ്‌നാടും തമ്മിലും പോണ്ടിച്ചേരിയും ആന്റമാൻ ആന്റ് നിക്കോബാറും തമ്മിൽ മത്സരം നടക്കും. 15 ന് പോണ്ടിച്ചേരിയും കേരളവും തമ്മിലും തമിഴ്‌നാടും ആന്റമാൻ ആന്റ് നിക്കോബാറും തമ്മിൽ മത്സരം നടക്കും.

Content Highlights- Kerala Women's team won by 38 goals against Andaman NIcobar

dot image
To advertise here,contact us
dot image