

ബാഴ്‌സലോണയെ മറികടന്ന് അത്‌ലറ്റികോ മഡ്രിഡ് കോപ ഡെൽ റേ ഫൈനലിൽ. രണ്ടാംപാദ സെമിയിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ചിട്ടും ബാഴ്സലോണ പുറത്തായി.
ഒന്നാംപാദ സെമിയിലെ 4-0ത്തിന്‍റെ തോൽവിയാണ് ഹാൻസി ഫ്ലിക്കിനും സംഘത്തിനും തിരിച്ചടിയായത്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ ഒരുവേള ഗംഭീര തിരിച്ചുവരവിന്‍റെ പ്രതീക്ഷകൾ നൽകിയെങ്കിലും നാല് ഗോളിന്‍റെ കടം വീട്ടാനായില്ല.
ഇരുപാദങ്ങളിലുമായി 4-3 എന്ന സ്കോറിനാണ് അത്‌ലറ്റികോയുടെ ഫൈനൽ പ്രവേശനം. 2013നുശേഷം ആദ്യമായാണ് അത്‌ലറ്റികോ ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്. റയൽ സോസിഡാഡ്-അത്‌ലറ്റികോ ബിൽബാവോ രണ്ടാം സെമി ജേതാക്കളെയാണ് ഫൈനലിൽ ഏറ്റുമുട്ടുക.
യുവതാരം മാർക് ബെർണൽ ഇരട്ടഗോളുമായി തിളങ്ങി. 29, 72 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. മറ്റൊരു ഗോൾ റാഫിഞ്ഞയുടെ (45+5, പെനാൽറ്റി) വകയായിരുന്നു.
Content Highlights: barcelona-knocked-out-of-copa-del-rey-202